Sunday , March 24 2019
Breaking News

കല്ല്യോട്ടെ ഇരട്ടക്കൊല കേസ്: ഘാതക സംഘത്തെ കാറില്‍ രക്ഷപ്പെടുത്തിയ പ്രതി് റിമാണ്ടില്‍

Arrestedകാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് രക്ഷപ്പെടാന്‍ സഹായം നല്‍കിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
തന്നിത്തോട് സ്വദേശി എ. മുരളിയെ (35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ത്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തത്. കൊലപാതകത്തിന് ശേഷം കേസിലെ മുഖ്യപ്രതിയായ പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ഇയോണ്‍ കാറില്‍ രക്ഷപ്പെടാന്‍ സഹായം നല്‍കിയത് മുരളിയാണെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മുരളിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പീതാംബരനുള്‍പ്പെടെ എട്ടു പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് വ്യക്തമായതിനെ തുടര്‍ന്ന് രണ്ടുപേരെ കൂടി ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിചേര്‍ത്തു. ഘാതകസംഘത്തിന് സഹായം നല്‍കിയ മറ്റു ചിലര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ക്രൈം ബ്രാഞ്ച് തിരയുന്ന പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട.്
കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോവുകയാണ്.
ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും കുത്തിക്കൊലപ്പെടുത്തിയത്.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …