Wednesday , January 22 2020
Breaking News

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപത്തെട്ടിലേക്ക് മാറ്റി.

ഫെബ്രുവരി 17 ന് രാത്രിയാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമി സംഘം വെട്ടികൊലപ്പെടുത്തിയത്.

RANDOM NEWS

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച …