Friday , July 3 2020
Breaking News

പെരിയ ഇരട്ടക്കൊല : സി ബി ഐ അന്വേഷണം ആവശ്യമില്ല; ആശങ്കയ്ക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

കൊച്ചി/ കാസര്‍കോട് : പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. പ്രതികള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്ന സാഹചര്യത്തില്‍ അന്വേഷണം സംബന്ധിച്ച ആശങ്കയില്‍ പ്രസക്തിയില്ല. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ആശങ്കകളാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നതെന്നും കോടതി വിലയിരുത്തി.

സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫൊറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ പത്തു ദിവസത്തിനകം വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവെച്ചു.

RANDOM NEWS

അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മൊഗ്രാല്‍ പുത്തൂര്‍ : അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഹൂഗ്ലിയില്‍നിന്ന് കാസര്‍കോട്ടേക്ക് വന്ന ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര …