Wednesday , July 17 2019
Breaking News
Perungaliyattam

മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭഗവതിയുടെ തിരുമുടി അണിയാനുള്ള നിയോഗം ബാബു കര്‍ണ്ണമൂര്‍ത്തിക്ക്

Perungaliyattam

തൃക്കരിപ്പൂര്‍:ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ തിരുമുടി അണിയാനുള്ള നിയോഗം പിലിക്കോട് സ്വദേശിയായ ബാബു കര്‍ണ്ണമൂര്‍ത്തിക്ക് . പെരുങ്കളിയാട്ടത്തിന്റെ വളരെ പ്രധാനപ്പെട്ട ചടങ്ങാണ് വരച്ചുവെക്കല്‍. ദേവിയുടെ പന്തല്‍ മംഗലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തമ്പുരാട്ടിയുടെ കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണിത്. ക്ഷേത്ര തിരുനടയില്‍ വെച്ച് ക്ഷേത്രം അവകാശിയായ ജ്യോതിഷന്മാര്‍ നടത്തിയ പ്രശ്‌നചിന്തയിലാണ് കോലക്കാരനെ തീരുമാനിച്ചത്. അരങ്ങില്‍ അടിയന്തിരത്തോടുകൂടി നടന്ന ചടങ്ങില്‍ മറ്റ് മുച്ചിേലോട്ടുകളില്‍ നിന്നുള്ള ആചാരസ്ഥാനികര്‍, പരിസരത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാരസ്ഥാനികര്‍ സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങി പതിനായിരങ്ങള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
ഇനി കളിയാട്ടം കഴിയുന്നതുവരെ കോലക്കാരന്‍ ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കുച്ചിലില്‍ വ്രത നിഷ്ഠയോടെ താമസിക്കും. ദേവിയുടെ തിരുമുടി അണിയാനുള്ള ഉള്‍ക്കരുത്തും മനക്കരുത്തും നേടിയെടുക്കുന്നത് ഈ വ്രതകാലത്താണ്. കണ്ണമംഗലം കഴകത്തില്‍ കണ്ണമംഗലം ഭഗവതിയുടെയും വൈരജാതകന്‍ ഈശ്വരന്‍ തുടങ്ങി പ്രധാനപ്പെട്ട തെയ്യങ്ങള്‍ ബാബുകര്‍ണ്ണമൂര്‍ത്തി കെട്ടിയിട്ടുണ്ട്. പിലിക്കോട് കണ്ണന്‍ മാണിക്യം ദമ്പതിമാരുടെ മകനാണ് 37 വയസ്സുള്ള ബാബു കര്‍ണ്ണമൂര്‍ത്തി. ഭാര്യ അപര്‍ണ. ഏകമകന്‍ അനവദ്യ. വരച്ചുവെക്കല്‍ ചടങ്ങിനു ശേഷം പ്ലാവിന് കുറിയിടല്‍ ചടങ്ങ് നടന്നു. ഈ പ്ലാവില്‍ നിന്നുമാണ് ഉത്സവ ദിവസം തമ്പുരാട്ടിക്ക് ഇരിക്കുവാനുള്ള പീഠവും, മേലേരിക്കുവേണ്ടുന്ന വിറകും ഉണ്ടാക്കുന്നത്.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …