Wednesday , March 20 2019
Breaking News
Petrol-bomb

മാവുങ്കാലില്‍ സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബേറ്

കാഞ്ഞങ്ങാട് : മാവുങ്കാല്‍ പുതിയ കണ്ടത്ത് സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബേറ്. സി പി എം കാട്ടുകുളങ്കര ബ്രാഞ്ചംഗങ്ങളായ ദേവദാസ്, ഭാര്യ ശോഭ എന്നിവരുടെ വീടിനു നേരെയാണ് ബുധനാഴ്ച രാത്രി 11.30 മണിയോടെ അജ്ഞാത സംഘം ബോംബെറിഞ്ഞത്. കുപ്പികളില്‍ പെട്രോള്‍ നിറച്ചും സ്‌ഫോടക വസ്തുക്കള്‍ കെട്ടിയും ഉണ്ടാക്കിയ ബോംബാണ് എറിഞ്ഞത്. രണ്ടെണ്ണം വീടിന്റെ സീറ്റൗട്ടിലും കാര്‍പോര്‍ച്ചിലും വീണു പൊട്ടി. രണ്ടെണ്ണം പൊട്ടാത്ത നിലയില്‍ കണ്ടെത്തി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അഞ്ചോളം വരുന്ന അക്രമി സംഘം ഓടി രക്ഷപ്പെട്ടതായി ദേവദാസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …