Saturday , September 26 2020
Breaking News

ഫോണ്‍ റേഡിയേഷന്‍ ആരോഗ്യത്തിനു ഹാനികരമോ ?

Mobile-phoneഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സിഗ്‌നലുകള്‍ സ്വീകരിക്കാനും പുറപ്പെടുവിക്കാനും കഴിയുന്ന ഉപകരണമായ മൊബൈല്‍ ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണല്ലോ. നാം ശരീരത്തില്‍ വഹിച്ച്‌കൊണ്ട് നടക്കുന്ന മൊബൈല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന വികിരണം ആരോഗ്യത്തിന് ഹാനികരമാണെന്നും എന്നാല്‍ അത്തരത്തിലുള്ള വാദം ശരിയല്ലെന്നുമുള്ള രണ്ടു തരം അഭിപ്രായം മൊബൈല്‍ റേഡിയേഷനെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. എങ്കിലും ദീര്‍ഘനാള്‍ മൊബൈല്‍ റേഡിയേഷന്‍ എല്‍ക്കുന്നതിലൂടെ ശരീരത്തിലെ വിവിധ ടിഷ്യുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്ന്! ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ അവസരങ്ങളില്‍ നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ എത്രമാത്രം റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു എന്നറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് എസ്.എ.ആര്‍ (SAR)?

മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തീവ്രത അളക്കാനുള്ള അളവുകോലാണ് എസ്.എ.ആര്‍. (സ്‌പെസിഫിക് അപ്‌സോര്‍പ്ഷന്‍ റേറ്റ്),അതായത് നാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫ്രീക്വന്‍സി അഥവാ ഉയര്‍ന്ന ഫ്രീക്വന്‍സിയിലെ ഊര്‍ജ്ജത്തിന്റെ അളവാണ് എസ്.എ.ആര്‍. സൂചിപ്പിക്കുന്നത്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ (എഫ്.സി.സി)യുടെ മാനദണ്ഡം അനുസരിച്ച് ഈ അളവ് നിജപ്പെടുത്തിയിട്ടുണ്ട്.

എസ്.എ.ആര്‍.എത്രവരെയാകാം?

എസ്.എ.ആര്‍. അളക്കാനുള്ള ഏകകം വാട്ട്/കിലോഗ്രാം ആണ്. എഫ്.സി.സി.യുടെ നിയമപ്രകാരം 1.6 വാട്ട്/കിലോഗ്രാം ആണ് ഒരു മൊബൈല്‍ പുറപ്പെടുവിക്കാവുന്ന പരമാവധി എസ്.എ.ആര്‍ വാല്യു. ഇതില്‍ എത്രത്തോളം താഴുന്നുവോ അത്രയും സുരക്ഷിതമാണ് എന്നും എഫ്.സി.സി വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം മൊബൈല്‍ ഫോണ്‍ ഉപഭോക്താവിനെ പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ റേഡിയേഷന്റെ ദോഷവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും എഫ്.സി.സി അനുശാസിക്കുന്നുണ്ട്.

രണ്ട് തരത്തിലുള്ള എസ്.എ.ആര്‍.മൂല്യങ്ങള്‍ നിലവില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ നല്‍കാറുണ്ട്. എസ്.എ.ആര്‍ (ഹെഡ്) മൂല്യവും, എസ്.എ.ആര്‍ (ബോഡി) മൂല്യവും. മനുഷ്യന്റെ ശരീരത്തില്‍ തല, ഉടല്‍ എന്നീ ഭാഗങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി വികിരണം ചെലുത്തുന്ന ഊര്‍ജ്ജത്തിന്റെ അളവാണ് ഈ രണ്ട് പ്രത്യേക മൂല്യങ്ങള്‍ സൂചിപ്പിക്കുന്നത്.സാധാരണയായി എസ്.എ.ആര്‍ (ഹെഡ്) ആണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. മിക്ക ഫോണുകളിലും ഈ മൂല്യം മാത്രമാകും ഉപഭോക്താവിന് പരിശോധിച്ചറിയാന്‍ സാധിക്കുക. സെല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വയര്‍ലസ്സ് ഉപകരണങ്ങള്‍ക്ക് കുറഞ്ഞ എസ്.എ.ആര്‍. മൂല്യം ഉറപ്പുവരുത്തേണ്ടതാണ്.

ഫോണിന്റെ എസ്.എ.ആര്‍.മൂല്യം അറിയുന്നതെങ്ങനെ?

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും #07# ഡയല്‍ ചെയ്താല്‍ എസ്.എ.ആര്‍ മൂല്യം അറിയാന്‍ സാധിക്കും. ഇത്തരത്തില്‍ അറിയാന്‍ കഴിയാത്ത ചില ആന്‍ഡ്രോയ്ഡ് മോഡലുകളില്‍ സെറ്റിംഗ്‌സില്‍ പ്രവേശിച്ച്, എബൗട്ട് ഫോണ്‍ എന്നതില്‍ നിന്നും ലീഗല്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഭാഗത്തു നിന്ന്! എസ്.എ.ആര്‍ വാല്യൂ മനസ്സിലാക്കാവുന്നതാണ്. (ഇത്തരത്തില്‍ അറിയാന്‍ സാധിച്ചില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും ഓരോ ഫോണ്‍ മോഡലിന്റെയും എസ്.എ.ആര്‍. മൂല്യം അറിയാന്‍ കഴിയും).

എഫ്.സി.സിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉപകരണം സൂചിപ്പിക്കുന്ന എസ്.എ.ആര്‍. മൂല്യം അതേപടി ഇന്ത്യയില്‍ അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ കാലാകാലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്റെ അളവ് കൂടി കണക്കിലെടുത്താണ് ഇന്ത്യയില്‍ പരമാവധി എസ്.എ.ആര്‍ തീരുമാനിക്കപ്പെടുന്നത്. ഇതിനായി ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചീനിയറിംഗ് സെന്റര്‍(ടി.ഇ.സി) എന്ന സ്ഥാപനത്തെയാണ് കേന്ദ്രടെലകോം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇവരാണ് രാജ്യത്തെ എസ്.എ.ആര്‍. സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചയിക്കുന്നതും പുതുക്കുന്നതും. 2013 സെപ്റ്റംബര്‍ 1 മുതല്‍ എഫ്.സി.സി സ്റ്റാന്‍!േഡര്‍ഡ് പ്രകാരം 1.6വാട്ട്/കിലോഗ്രാം ആണ് ഇന്ത്യയിലും പരമാവധി എസ്.എ.ആര്‍ ആയ നിശ്ചയിച്ചിരിക്കുന്നത്. 2 വാട്ട്/കിലോഗ്രാം ആയിരുന്നു ഇതിനു മുന്‍പ് അനുവദനീയമായ എസ്.എ.ആര്‍. മൂല്യം.

ഇനി അടുത്ത തവണ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ കുറഞ്ഞ എസ്.എ.ആര്‍ മൂല്യം നോക്കാന്‍ മറക്കണ്ട. പരിശോധിച്ച ചില ഫോണുകളുടെ എസ്.എ.ആര്‍ (ഹെഡ്) മൂല്യം ചുവടെ ചേര്‍ക്കുന്നു.

RANDOM NEWS

സ്തനാര്‍ബുദത്തെ പേടിക്കേണ്ട: 30 ശതമാനവും പ്രതിരോധിക്കാം

സ്തനാര്‍ബുദം സ്ത്രീകളുടെ പേടിസ്വപ്നമാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാന്‍സറാണിത്. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം വന്നവരില്‍ രോഗനിരക്ക് മുന്‍ വര്‍ഷങ്ങളില്‍ …