Friday , July 3 2020
Breaking News

അക്കര ഫൗണ്ടേഷന്‍ ഫിസിയോ തെറാപ്പി ക്യാമ്പും വളണ്ടിയര്‍ പരിശീലനവും ഞായറാഴ്ച

Stethoscopeബോവിക്കാനം: കിടപ്പിലായ രോഗികള്‍ക്കും ആശരണരായ പാവങ്ങള്‍ക്കും സാന്ത്വനം പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച അക്കര ഫൗണ്ടേഷന്‍ പാലിയേറ്റിവ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഫിലിയോ തെറാപ്പി ക്യാമ്പും വളണ്ടിയര്‍ പരിശീലനവും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് മുള്ളേരിയ വ്യാപാര ഭവനിലാണ് പരിപാടി. വിദഗ്ധ തെറാപ്പിസ്റ്റുമാര്‍ നേതൃത്വം നല്‍കും. സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. രോഗികളും പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 6282812703 നമ്പറില്‍ ബന്ധപ്പെടണം.

RANDOM NEWS

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ …