Saturday , July 20 2019
Breaking News
Fest

ചിത്രാദരം – ചിത്ര പ്രദര്‍ശനം തുടങ്ങി

കാഞ്ഞങ്ങാട്: മൂന്ന് വ്യാഴവട്ടക്കാലത്തെ ചിത്രകലാ അധ്യാപക സ പര്യയ്ക്ക് ടി.പി.മണി സാറിന് കാസറഗോഡ് ജില്ലയിലെ പ്രശസ്തരായ 36 ചിത്രകാരന്മാരും പെരിയ നവോദയ വിദ്യാലയത്തിലെ ചിത്രവിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള അമ്പത് പേരുടെയും ചിത്രങ്ങളാണ് കേരള ലളിതകലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. പെരിയ നവോദയ വിദ്യാലയത്തില്‍ നിന്നും വിരമിക്കുന്ന ചിത്രകലാ അധ്യാപകന്‍ ടി.പി.മണിയെ ആദരിക്കുന്നതിന്നു വേണ്ടിയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജില്ലയിലെ ചിത്രകാരന്മാരും ‘ചിത്രാദര ‘ത്തിന്നു വേണ്ടി ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 4 മുതല്‍ 7വരെ നടക്കുന്ന പ്രദര്‍ശനം കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.ശ്രീ. സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷനായി. ശ്രീ ടി.പി. മണി സര്‍ മറുപടി ഭാ ഷ ണം നടത്തി.നവോദയയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ധനരാജ് മാഷ് സ്വാഗതവും ചിത്രാദരം കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദാക്ഷന്‍ സദ്ഗമയ നന്ദിയും പറഞ്ഞു.

RANDOM NEWS

Rain

ജില്ലയില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ. ഒരു വീട് പൂര്‍ണമായും 70 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 60 ഹെക്ടര്‍ പ്രദേശത്തെ …