Tuesday , June 18 2019
Breaking News

അദാനിയല്ല, ആരുവന്നാലും സര്‍ക്കാര്‍ സഹകരണമില്ലാതെ വിമാനത്താവള വികസനം സാധിക്കില്ല മുഖ്യമന്ത്രി

Pinarayന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും വിമാനത്താവളം അദാനിക്ക് നല്‍കാന്‍ സാധിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വ്യേമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലുമൊരു കമ്പനിക്ക് മാത്രമായി വിമാനത്താവള വികസനം സാധ്യമാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഇല്ലാതെ ആരുവന്നാലും ആ വിമാനത്താവളം വികസിപ്പിക്കാന്‍കഴിയില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ളത് കേരളത്തിലാണ്. എന്നാല്‍ കുത്തനെ ഉയരുന്ന യാത്രാനിരക്കാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. ഓണം, ക്രിസ്മസ്, ഈദ് എന്നീ ഉത്സവ സീസണുകളില്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്തു.

RANDOM NEWS

Rajmohan-Unnithan

കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പെരിയ : ജില്ലയിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളില്‍ പക്ഷം തിരിഞ്ഞുള്ള സൈബര്‍ ആക്രമണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടിയില്‍ …