Tuesday , August 20 2019
Breaking News
pinaraymang

ഹിറ്റ്​ലറെ സ്വീകരിച്ചതും പുകഴ്​ത്തിയതും ആർ.എസ്​.എസ്​ മാത്രം –പിണറായി വിജയൻ

മംഗളൂരു: ഹിറ്റ്​ലറെ സ്വീകരിച്ചതും പുകഴ്​ത്തിയതും ആർ.എസ്.​എസ്​ മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മംഗളൂരു മതസൗഹാർദ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്​ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്​.എസിനെ ആവേശഭരിതരാക്കി. ഗോഡ്​സെ അവരുടെ കയ്യിലെ ആയുധം മാത്രമായിരുന്നു. രാജ്യത്തെ എല്ലാ വർഗീയ കലാപങ്ങൾക്കും നേതൃത്വങ്ങൾക്കും നൽകിയത്​ ആർഎസ്​എസ്​ ആണ്​. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ അവർ ഒരു പങ്കും വഹിച്ചിട്ടില്ല.

ബ്രിട്ടീഷ്​ അനുകൂല നയമാണ്​ അവർ അന്ന്​ സ്വീകരിച്ചത്​. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ്​ അവർക്കുള്ളത്​. വർഗീയത പടർത്തുന്നതിന്​ വേണ്ടിയാണ്​ ​അവർ എല്ലാ കാലത്തും പ്രവർത്തിച്ചത്​. മത സൗഹാർദത്തിന്​ അപകടമുണ്ടാക്കുന്ന ഒ​േട്ടറെ നീക്കങ്ങളാണ്​ രാജ്യത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്​തമാക്കി.

ഇൗ രാജ്യം എല്ലവരുടേതുമാണ്​. തങ്ങളുടേതായ അഭി​പ്രായം രേഖപ്പെടുത്താത്ത എല്ലാവരെയും അവർ ​കൊന്ന്​ തള്ളുന്നു. അസഹിഷ്​ണുതയുടെ പൂർത്തീകരണമായി അവർ മാറി. ഗാന്ധിജിയെ കൊന്നതു​േപാലെ ജനങ്ങൾക്ക്​ പ്രിയപ്പെട്ട അനേകം ആളുകളെ സംഘ്​പരിവാർ കൊലപ്പെടുത്തുന്നു.

കൽബുർഗി, ഗോവിന്ദ്​ പൻസാരെ, നരേന്ദ്ര ദാബോൽകർ തുടങ്ങിയവർ കൊല്ലപ്പെട്ടപ്പോൾ രാജ്യ​ത്തെ മതനിരപേക്ഷ ​മനസ്​ അങ്ങേയറ്റം വേദനിച്ചു. ആർ.എസ്​.എസിനെ നേരിടുന്നതിൽ കർണാടക സർക്കാരി​െൻറ ഭാഗത്ത്​ നിന്നുണ്ടായ നിലപാട്​ അഭിനന്ദനാർഹമാണ്​.

മധ്യ​പ്രദേശിൽ ചെന്നപ്പോൾ പരിപാടിയിൽ പ​െങ്കടുക്കേണ്ട എന്നാണ്​ അവിടുത്തെ സർക്കാർ പറഞ്ഞത്​. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനായിരുന്നു അവിടെ ചെന്ന​തെങ്കിൽ തീർച്ചയായും അവിടു​ത്തെ പരിപാടിയിൽ പ​െങ്കടുക്കുമായിരുന്നു എന്നും പിണറായി പറഞ്ഞു.

RANDOM NEWS

Bus-stand

ഉദുമയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഉദുമ: ഉദുമ റെയില്‍വേ ഗേറ്റിന് പടിഞ്ഞാറുഭാഗത്ത് ഡി.വൈ.എഫ്.ഐ. നിര്‍മിച്ചിട്ടുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവായി. ഉദുമയിലെ യൂത്ത് ലീഗിനുവേണ്ടി …