Wednesday , January 16 2019
Breaking News
Pinaray-Vijayan

കാസര്‍കോട് സംഭവം: മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്ന് പിണറായി

കോഴിക്കോട് : കാസര്‍കോട് സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച നടക്കുമ്പോള്‍ തുടക്കത്തില്‍ വിഷ്വല്‍സ് എടുപ്പിക്കുകയാണ് ചെയ്യുക. അത് കാസര്‍കോട്ടും ഉണ്ടായെന്ന് പിണറായി പറഞ്ഞു. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രമുഖ പൗരന്മാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച എന്ന പേരില്‍ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായ പരിപാടിയെന്നാണ് അറിയിപ്പുണ്ടായിരുന്നതെങ്കിലും ജില്ലാ ഭരണകൂടത്തിനോ, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
നേരത്തെ കണ്ണൂരില്‍ ബി ജെ പി യുമായുള്ള സമാധാന ചര്‍ച്ചക്കിടെ പിണറായി മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് വിവാദമായിരുന്നു. ഇതിന് ശേഷവും വിവിധ വേദികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിണറായി രംഗത്തെത്തിയിരുന്നു.

RANDOM NEWS

-------------

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം : മോദി

കൊല്ലം: ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പംനിന്ന പാര്‍ട്ടി ബി.ജെ.പി. മാത്രമാണെന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണെന്നും …