Tuesday , October 16 2018
Breaking News
Pink-police

ഒന്നു ഡയല്‍ ചെയ്താല്‍ മതി, പിങ്ക് പോലീസ് പറന്നെത്തും

കാസര്‍കോട്: നഗരത്തില്‍ ഒറ്റയ്ക്കായാല്‍ സ്ത്രീകള്‍ പേടിക്കേണ്ട; 1515 എന്ന നമ്പറിലേക്ക് വിളിക്കൂ, പോലീസിന്റെ പിങ്ക് പട പറന്നെത്തും. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യംചെയ്യുന്നവരും ശ്രദ്ധിക്കുക, നിങ്ങളുടെ പിറകെ പിങ്ക് പോലീസ് ഉണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ജില്ലയില്‍ ഇനി പിങ്ക് പോലീസ് സംഘം ഉണ്ടാകും. പൂര്‍ണമായും വനിതാ പോലീസ് ഓഫീസര്‍മാരുള്ള ഈ വാഹനസംഘം നഗരത്തില്‍ റോന്തുചുറ്റും. ആദ്യയാത്രയുടെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ നിര്‍വഹിച്ചു. എസ്.ഐ.മാരായ കെ.ലീല, ടി.കെ.ചന്ദ്രിക, സി.ആര്‍.ചന്ദ്രിക, എ.വി.ഓമന എന്നിവരാണ് പിങ്ക് പോലീസ് സംഘത്തിന്റെ നേതൃത്വം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.പ്രദീപ്കുമാര്‍ ആണ് നോഡല്‍ ഓഫീസര്‍.

പിങ്ക് പട്രോളിങ് കണ്‍ട്രോള്‍ മുറിയുടെ ഉദ്ഘാടനവും ആല്‍ഫ കണ്‍ട്രോള്‍ മുറിയുടെ ശിലാസ്ഥാപനവും ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ നിര്‍വഹിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഡിവൈ.എസ്.പി. എം.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി.മാരായ എം.പ്രദീപ്കുമാര്‍, ജെയ്സണ്‍, ഇന്‍സ്പെക്ടര്‍ സി.എ.അബ്ദുള്‍ റഹീം, എസ്.ഐ.മാരായ പി.അജിത്കുമാര്‍, ഫിലിപ്പ് തോമസ്, കെ.ലീല, ജനമൈത്രി സി.ആര്‍.ഒ. കെ.പി.വി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Pink-police-

RANDOM NEWS

Blood-knife

മരം മുറിക്കുന്നതിനെചൊല്ലി തര്‍ക്കം ; വെട്ടേറ്റ് യുവാവിന് ഗുരുതരം

ചെറുവത്തൂര്‍: കുടുംബ സ്വത്തില്‍ നിന്നും മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് ഓവര്‍ബ്രിഡ്ജിന് സമീപത്തെ കെ …