Tuesday , June 2 2020
Breaking News

അപമാനിച്ചു, ഭീഷണിപ്പെടുത്തി’; പാലായില്‍ യു.ഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം

പാലാ: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം. എന്നാല്‍ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ അറിയിച്ചു.

യു.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്കേറ്റ മുറിവാണ്. യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും..
പി.ജെ.ജോസഫിനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്പന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ഞങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു. പ്രചാരണ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെ ചീത്തവിളിച്ചത് സ്ഥാനാര്‍ഥിയുടേയും ആ പാര്‍ട്ടിയുടേയും കഴിവുകേടായാണ് കാണുന്നതെന്നും ജോസഫ് വിഭാഗം കുറ്റപ്പെടുത്തി.

RANDOM NEWS

അക്രമസംഭവങ്ങള്‍ വര്‍ധിച്ചു, മദ്യശാലകള്‍ പൂട്ടണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ കത്ത്. മദ്യശാലകള്‍ തുറന്നതിന് പിന്നാലെ സംസ്ഥാനത്ത് …