Monday , December 11 2017
Breaking News
Beevareges

പൊയിനാച്ചിപ്പറമ്പില്‍ വിദേശമദ്യശാലയ്ക്കെതിരേ രാപകല്‍ സമരം തുടങ്ങി

പൊയിനാച്ചി: വിദേശമദ്യശാല വരുന്നതിനെതിരേ പൊയിനാച്ചിപ്പറമ്പില്‍ നാട്ടുകാരുടെ ജനകീയ കര്‍മസമിതി പ്രതിഷേധസമരം തുടങ്ങി. നിര്‍ദിഷ്ട ബിവറേജസ് ഔട്ട്ലെറ്റ് കവാടത്തില്‍ സമരപ്പന്തല്‍ ഉയര്‍ന്നു. ചൊവ്വാഴ്ച രാവിലെ ഇവിടെ രാപകല്‍ സമരത്തിനും തുടക്കമായി. .

പറമ്പില്‍നിന്ന് തുടങ്ങിയ പദയാത്ര പൊയിനാച്ചി ടൗണ്‍ ചുറ്റി സമരപ്പന്തലില്‍ എത്തിയശേഷമാണ് രാപകല്‍ സമരം തുടങ്ങിയത്. പദയാത്രയില്‍ സമരസമിതി നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്ത്രീകളും കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ മാതൃസമിതികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ മുദ്രാവാക്യം വിളിച്ച് അണിചേര്‍ന്നു.

മദ്യവിപത്തിനെതിരേ പൊയിനാച്ചി ഭാരത് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും പിന്തുണ അറിയിച്ച് സമരത്തില്‍ പങ്കെടുത്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം മറികടന്ന് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം ബിവറേജസ് അധികൃതര്‍ ഉപേക്ഷിക്കണമെന്നും സമരസമിതിക്കുവേണ്ട പിന്തുണ പഞ്ചായത്ത് ഭരണസമിതി നല്കുമെന്നും അദ്ദേഹം അറിയിച്ചു. സമരസമിതി ചെയര്‍മാന്‍ സുകുമാരന്‍ ആലിങ്കാല്‍ അധ്യക്ഷതവഹിച്ചു.

ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കരിച്ചേരി നാരായണന്‍ നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, പഞ്ചായത്തംഗങ്ങളായ ഷംസുദ്ദീന്‍ തെക്കില്‍, അജന എ.പവിത്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.

സുരഭി വ്യവസായയൂണിറ്റിനുസമീപത്തെ ഇരുനിലക്കെട്ടിടത്തിലാണ് ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ അനുമതിയായിട്ടുള്ളത്. മദ്യശാല വരുന്നിടത്ത് വീടുകള്‍ ഇല്ലെന്നും നിത്യപൂജയുള്ള ആരാധനാലയങ്ങള്‍ ഇല്ലെന്നുമാണ് എക്സൈസ് റിപ്പോര്‍ട്ട്. പ്രദേശത്തെ അനധികൃത മദ്യവില്‍പ്പനയും കഞ്ചാവ് കച്ചവടവും മദ്യശാല വന്നാല്‍ ഒഴിവാ
കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരട്ടി വിലയ്ക്കാണത്രെ അവിടെ അനധികൃത മദ്യവില്‍പ്പന. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരത്തിനെതിരേ പൊയിനാച്ചി ടൗണില്‍ ചൊവ്വാഴ്ച ഫ്ലക്സ് ബോര്‍ഡും ഉയര്‍ന്നു. ഉപാധികളോടെയെങ്കിലും ഔട്ട്ലെറ്റ് തുറക്കാന്‍ കളക്ടര്‍ ഇടപെട്ട് നേരത്തേ ചര്‍ച്ചയും നടന്നിരുന്നു. കൂളിക്കുന്നില്‍ തുടങ്ങാന്‍ തീരുമാനിച്ച മദ്യവില്‍പ്പനശാലയാണ് അവിടത്തെ പ്രതിഷേധം കാരണം പൊയിനാച്ചിപ്പറമ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറിയുടേതാണ് വാടക കെട്ടിടം.

RANDOM NEWS

Manmohan-singh

പാക് പ്രസ്താവന; പ്രധാനമന്ത്രി മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് …