Wednesday , September 19 2018
Breaking News
Police-hat

നിയമവിദ്യാര്‍ത്ഥിനിയെ അശ്ലീലം കാണിച്ച മദ്ധ്യവയസ്‌ക്കനെ കണ്ടെത്തി

കാഞ്ഞങ്ങാട്: നിയമവിദ്യാര്‍ത്ഥിനിയെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മുണ്ട്‌പൊക്കി അശ്ലീലം കാണിച്ച കാഞ്ഞങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കനെ പോലീസ് കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥിനിയായ കാഞ്ഞങ്ങാട്ടെ കവിതക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെയാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ കവിത എത്തി ആളെ തിരിച്ചറിഞ്ഞതിന് ശേഷമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
കരാട്ടെ പഠിച്ചിരുന്ന കവിത ഉടന്‍ തന്നെ അശ്ലീലം കാണിച്ച മധ്യവയസ്‌കനെ അടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. കവിത സംഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതോടെ വന്‍ പിന്തുണയും അഭിനന്ദനവും ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ടു ദിവസങ്ങളിലായി പോലീസ് സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലാണ് മധ്യവയസ്‌കനെ കണ്ടെ ത്താനായത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.
അശ്ലീലപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ കവിത തിരിച്ചറിഞ്ഞാല്‍ ഇയാളെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

Accident

ആനക്കല്ല് പുന്നക്കാലില്‍ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ബന്തടുക്ക: ആനക്കല്ല് പുന്നക്കാലില്‍ കാര്‍ മറിഞ്ഞുണ്ടായ അപക ടത്തില്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊയിനാച്ചി-ബന്തടുക്ക റോഡില്‍ ആനക്കല്ലിനും പുളുവിഞ്ചിക്കും …