Wednesday , June 26 2019
Breaking News
Police-hat

കേന്ദ്ര സര്‍വ്വകലാശാല പ്രോ.വി.സിക്കെതിരെ വധഭീഷണി: പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: കേന്ദ്രസര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജയപ്രസാദിനെതിരെയുള്ള വധഭീഷണിക്കെതിരെ സര്‍വ്വകലാശാല പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 14നു ഉച്ചയ്ക്ക് സി.പി.എം സംസ്ഥാന നേതാവ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നെന്നു പ്രോ-വൈസ് ചാന്‍സലര്‍ പരാതിപ്പെട്ടു. ഭീഷണിക്ക് പകരം, എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ സര്‍വ്വകലാശാലയിലേക്ക് നേരിട്ട് വരാമെന്നും സര്‍വ്വകലാശാല നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നും പ്രോ-വൈസ് ചാന്‍സലര്‍ അന്നേ ദിവസം തന്നെ അദ്ദേഹത്തിന് എസ്. എം. എസ്. അയച്ചുവെങ്കിലും തുടര്‍ന്നും വിവിധ കോണുകളില്‍ നിന്ന് ഭീഷണി ഉയരുകയും സോഷ്യല്‍ മീഡിയയില്‍ പ്രോ-വൈസ് ചാന്‍സലറെയും സര്‍വ്വകലാശാലയെയും അപമാനിക്കുന്ന തരത്തിലുള്ള പ്രചരണം ഉണ്ടാക്കുകയുമായിരുന്നെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിസമരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും ഇതിന്റെ തുടര്‍ച്ചയായെന്നോണം സെപ്തംബര്‍ 11ന് പുറമെനിന്നുള്ള സ്‌കൂളുകളിലെയും, മറ്റ് കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ എത്തി ക്യാമ്പസില്‍ അക്രമം നടത്തി. സെപ്തംബ്ര്‍ 12നു ഡിവൈഎഫ്ഐയുടെ മാര്‍ച്ചും സര്‍വ്വകലാശാലയിലേക്ക് നടന്നു. സെപ്തംബര്‍ 11നും 12നും നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള
മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നതായി പ്രോ-വൈസ് ചാന്‍സലര്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്നാണ് സുരക്ഷിതത്വത്തിനും വധഭീഷണിക്കെതിരായും പൊലീസിനെ സമീപിച്ചതെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനും യുജിസിക്കും സര്‍വ്വകലാശാല പരാതി നല്‍കിയിട്ടുണ്ട്.

RANDOM NEWS

Cinema

ലഹരിക്കെതിരെ ബോധവത്കരണ സിനിമയൊരുക്കി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്

നീലേശ്വരം : മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കാരണം വഴി തെറ്റുന്ന യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാന്‍ പതിവു ബോധവത്കരണ ക്ലാസുകളില്‍ …