Sunday , September 15 2019
Breaking News
Kadav

മണല്‍ -മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ; കുമ്പള എസ് ഐ യുടെ നേതൃത്വത്തില്‍ 12 മണല്‍കടത്തുകടവുകള്‍ തകര്‍ത്തു

കുമ്പള : മണല്‍മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടി പോലീസ് കര്‍ശനമാക്കി. കുമ്പള എസ് ഐ ടി വി അശോകന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ 12 മണല്‍കടത്ത് കടവുകള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു.

ആരിക്കാടി, പി കെ നഗര്‍, ബംബ്രാണവയല്‍, മാക്കൂര്‍, ഉളുവാര്‍, ഷിറിയ, ബംബ്രാണ അണക്കെട്ട് തുടങ്ങിയ പുഴയോരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കടത്താനായി പുഴക്കടവില്‍ സൂക്ഷിച്ച മണല്‍ ശേഖരം പിടികൂടിയത്. പിടികൂടിയ മണല്‍ശേഖരം പുഴയിലേക്ക് തന്നെ തിരിച്ചു നിക്ഷേപിച്ച് കടവുകളും തകര്‍ത്തു.
ഓപ്പറേഷനിലൂടെ തകര്‍ത്ത കടവുകളുടെ സ്ഥലം സംബന്ധിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഇനിയും അതേ സ്ഥലം മണല്‍കടത്ത് കടവായി ഉപയോഗിച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്ത് സ്ഥലമുടമയെ കോടതിയില്‍ ഹാജരാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …