Friday , May 29 2020
Breaking News

കുമ്പളയില്‍ മീന്‍ചന്തയ്ക്കുപുറത്ത് റോഡരികിലെ മീന്‍വില്‍പ്പന പോലീസ് തടഞ്ഞു

Fishകുമ്പള: മീന്‍ചന്തയ്ക്കുപുറത്തുള്ള മീന്‍വില്‍പ്പന കുമ്പളയില്‍ പോലീസ് തടഞ്ഞു. നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതിയെത്തുടര്‍ന്ന് ഡി.ജി.പി.യുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പോലീസെത്തി വില്‍പ്പന തടഞ്ഞത്.

ഏറെക്കാലമായി റോഡരികിലും കടവരാന്തയ്ക്കുമുന്‍പിലുമാണ് കുമ്പളയില്‍ മീന്‍വില്‍പ്പന നടത്തുന്നത്. മീന്‍വില്‍ക്കുന്നതിനായി പ്രത്യേക മാര്‍ക്കറ്റ് ഉണ്ടെങ്കിലും അധികമാരും അവിടെയിരിക്കാറില്ല. റോഡരികിലെ വില്‍പ്പന വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി പരാതിയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ പോലീസെത്തി
കെട്ടിടത്തിനുള്ളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും വില്‍പ്പനക്കാര്‍ തയ്യാറായില്ല. ഇത് വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. കെട്ടിടത്തിനുള്ളില്‍ സൗകര്യമില്ലെന്നായിരുന്നു അവര്‍ പരാതിപ്പെട്ടത്. പരാതി പഞ്ചായത്തധികൃതരുമായി സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കാമെന്നും മാറിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞപ്പോള്‍ വില്‍പ്പനക്കാര്‍ മീനുമായി കെട്ടിടത്തിനുള്ളിലേക്ക് മാറി.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …