Saturday , February 29 2020
Breaking News

പോളിങ് പുരോഗമിക്കുന്നു; 57.54 ശതമാനം

Polling

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ 57.54 ശതമാനം പോളിങ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ കനത്ത മഴയാണുള്ളത്. എന്നാല്‍ മലബാറില്‍ മഴ ബാധിച്ചിട്ടില്ല. ഇവിടെ കനത്ത പോളിങ്ങാണുള്ളത്. വയനാടും മലപ്പുറവും കണ്ണൂരും ആണ് പോളിങ്ങില്‍ മുന്നില്‍.

എറാണാകുളം ജില്ലയില്‍ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളില്‍ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെന്റ് ആന്റ്റണീസ് യു.പി സ്‌കൂളില്‍ വോട്ടിങ് യന്ത്രം ഓണ്‍ ചെയ്ത ശേഷം ഒരാള്‍ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി. പിന്നീട് ഇയാളെ തിരിച്ച് കൊണ്ടു വന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടര്‍ന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാനായത്. എറണാകുളം ജില്ലയില്‍ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളില്‍ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെന്റ് ആന്റണീസ് യു.പി സ്‌കൂളില്‍ വോട്ടിങ് യന്ത്രം ഓണ്‍ ചെയ്ത ശേഷം ഒരാള്‍ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി. പിന്നീട് ഇയാളെ തിരിച്ച് കൊണ്ടു വന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടര്‍ന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാനായത്.

എറണാകുളത്തെ സര്‍ഫാസി ഇരകള്‍ വോട്ടിങ് ബഹിഷ്‌കരിച്ച് ഹൈകോടതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി. അമ്പലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസെത്തി ഇരുകൂട്ടരെയും മാറ്റി.

പീരുമേട്, ഈരാറ്റുപേട്ട, മൂന്നാര്‍, പള്ളിവാസല്‍, ബെഥേല്‍ എന്നിവിടങ്ങളില്‍ മെഷീന്‍ പണിമുടക്കിയെങ്കിലും പകരമെത്തിച്ചു പ്രശ്‌നം പരിഹരിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റിലെ 123–ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് പോളിങ് 20 മിനിറ്റ് മുടങ്ങി. പിന്നീട് പുതിയ യന്ത്രം എത്തിച്ച് പോളിങ് ആരംഭിച്ചു. ആലപ്പുഴ മണ്ഡലത്തില്‍ കലവൂര്‍, കായംകുളം, കൃഷ്ണപുരം, പട്ടണക്കാട്, എഴുപുന്ന, തലവടി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. അരൂരില്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വഴിക്കടവില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടിങ് വൈകി.

കണ്ണൂരില്‍ മീത്തല ചെമ്പാട് 108, 109 ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയ അബ്ദുല്ലക്കുട്ടി എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. പയ്യന്നൂരില്‍ ചെറുതാഴത്ത് ബൂത്തിന് മുമ്പില്‍ കൂടി നിന്നവരെ പിരിച്ച് വിടാന്‍ കേന്ദ്രസേന ലാത്തി വീശി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കൊളെജില്‍ പ്രവേശിച്ചു. ബൂത്തിന്റെ പരിസരത്ത് നിന്നും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്തത് കൊണ്ടാണ് കേന്ദ്രസേന ലാത്തി വിശിയത്. കതിരൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബുത്തില്‍ യു.ഡി.എഫ് ഏജന്റിന്റെ ലിസ്റ്റില്‍ പേരില്ലാത്ത ഒരാള്‍ വോട്ട് ചെയ്യാനെത്തിയത് തര്‍ക്കത്തിനിടയാക്കി. ഇതേതുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

പാട്യം മുതിയങ്ങ ശങ്കരവിലാസം സ്‌കൂളില്‍ ഒരാള്‍ കള്ളവോട്ടിന് ശ്രമിച്ചത് വാഗ്വാദത്തിനിടയാക്കി. ഇയാളുടെ പേരില്‍ സംശയമുള്ളതായി ബൂത്ത് ഏജന്റുമാര്‍ പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചറിയില്‍ രേഖ കൊണ്ടു വരാനായി പറഞ്ഞ് വിട്ടു. പേരാവൂരില്‍ വെള്ളാര്‍വള്ളി എല്‍.പി സ്‌കൂളിലെ 111ാം ബൂത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരാളുടെ പേര് രണ്ടിടത്ത് അച്ചടിച്ച് വന്നത് കണ്ടെത്തി. തുടര്‍ന്ന് ഇത് പരിഹരിച്ച ശേഷം ഇയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്നു വോട്ട് ചെയ്യാതെ മടങ്ങി. തകരാര്‍ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അട്ടപ്പാടി ഷോളയൂര്‍ കുലുക്കൂര്‍ ബൂത്തിലും തരൂര്‍ മണ്ഡലത്തിലെ കഴനി, പഴമ്പാലക്കോട് ബൂത്തുകളിലും വോട്ടിങ് യന്ത്രം പണിമുടക്കി. പോളിങ് ആരംഭിച്ച ഏഴ് മണിയോടെ തന്നെ എറണാകുളം ജില്ലയില്‍ മഴയുമെത്തി. അതുകൊണ്ട്തന്നെ മിക്ക ബൂത്തുകളും സജീവമായി തുടങ്ങുന്നതേയുള്ളൂ. തുടക്കത്തില്‍ തന്നെ ആവേശകരമായ പോളിങാണ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. ചാറ്റല്‍ മഴയും കാര്‍മേഘം മൂടിയ അന്തരീക്ഷവുമാണ് ഉള്ളതെങ്കിലും ഒമ്പത് മണ്ഡലങ്ങളില്‍ നിന്നും ഏഴുമണിയോടെ തന്നെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തി.
സി.പി.എം പി.ബി അംഗം പിണറായി വിജയന്‍, മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ താര പ്രചാരകന്‍ സുരേഷ്‌ഗോപി, ഗവര്‍ണര്‍ പി.സദാശിവം, സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മുന്‍നിരയിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പത്മജ വേണുഗോപാല്‍, എസ്. ശ്രീശാന്ത്, ഷിബു ബേബി ജോണ്‍, എ.കെ.ആന്റണി എന്നിവരും ആദ്യ മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തി. അമ്പലപ്പുഴ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്?ഥാനാര്‍ഥി ജി. സുധാകരന്‍ ഭാര്യ ജൂബിലി നവപ്രഭയോടെപ്പം പറവൂര്‍ ഗവ. ഹൈസ്?കൂളിലെ 63ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴിന് വോട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 6.30ന് പോളിങ് ബുത്തിലെത്തിയ ജി. സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ച് തെരഞ്ഞെടുപ്പ് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഏഴ് മണിക്ക് പോളിങ് ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ അദ്ദേഹം വോട്ട് ചെയ്തു. മാധ്യമ പ്രവര്‍ത്തകരോട് വിജയ പ്രതീക്ഷ പങ്ക് വെച്ചാണ് മടങ്ങിയത്. 2.60 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകീട്ട് ആറുവരെ തുടരും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് പള്ളിയില്‍ വോട്ട് രേഖപ്പെടുത്തി.
കേരള ഗവര്‍ണര്‍ പി.സദാശിവം തിരുവനന്തപുരം എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്നു

സംസ്ഥാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. വ്യാഴാഴ്ച ഉച്ചയോടെതന്നെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 3176 പ്രശ്‌നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് കണ്ടത്തെിയിരിക്കുന്നത്. ഗുരുതര പ്രശ്‌നബാധിതമെന്ന് കണ്ടത്തെിയ 1233 ബൂത്തുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണ്.
52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹോംഗാര്‍ഡ്, എക്‌സൈസ് ഉദ്യോഗസ്ഥരും ഇതിന് പുറമെയുണ്ട്. ഇത്രയും കേന്ദ്ര സേനാംഗങ്ങള്‍ സംസ്ഥാനത്ത് ആദ്യമാണ്. 3137 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. കണ്ണൂരിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവിടെ 1040 ബൂത്തുകള്‍ പ്രശ്‌നബാധിതമാണ്. 1,11,897 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടുയന്ത്രമടക്കം തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഞായറാഴ്ച പോളിങ് സ്റ്റേഷനിലത്തെിയ ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സജ്ജമാക്കി. ഇവര്‍ക്കായി പ്രത്യേക വാഹനവും സുരക്ഷയും ഒരുക്കിയിരുന്നു. മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടെങ്കിലും മികച്ച പോളിങ് ഉണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. 2011ല്‍ 75.12 ആയിരുന്നു പോളിങ് ശതമാനം. ഇക്കുറി 26019284 വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീകള്‍ 13508693ഉം പുരുഷന്മാര്‍ 12510589 ഉം. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാട്ടിലും. ഇതില്‍ 23289 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 23147871 വോട്ടര്‍മാരായിരുന്നു കഴിഞ്ഞതവണ പട്ടികയിലുണ്ടായിരുന്നത്.
പ്രശ്‌നബാധിത ബൂത്തുകളിലൊന്നായ കണ്ണൂര്‍ ചാലാട് വെസ്റ്റ് എല്‍.പി സ്‌കൂള്‍ കേന്ദ്രസേനയുടെ കാവലില്‍

21498 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തെമ്പാടുമായി സജ്ജമാക്കിയിരിക്കുന്നത്. 148 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചു. 12 മണ്ഡലങ്ങളിലെ 1650 ബൂത്തുകളില്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് കാണാവുന്ന സ്‌ളിപ് സംവിധാനമുള്ള വിവി പാറ്റ് എന്ന ആധുനിക വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ട് പതിഞ്ഞതിന്റെ സ്‌ളിപ് വോട്ടര്‍ക്ക് കാണാനാകും. രാവിലെ 6.15ഓടെ മോക്‌പോള്‍ തുടങ്ങും. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനാണിത്. ഇക്കുറി വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ചിട്ടുണ്ട്. നോട്ടക്കും ചിഹ്നമുണ്ടായിരിക്കും. വോട്ടുയന്ത്രത്തില്‍ വെച്ച ബാലറ്റിന്റെ മാതൃക വോട്ടര്‍മാരുടെ അറിവിനായി പ്രദര്‍ശിപ്പിക്കും.
സംസ്ഥാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. വ്യാഴാഴ്ച ഉച്ചയോടെതന്നെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 3176 പ്രശ്‌നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് കണ്ടത്തെിയിരിക്കുന്നത്. ഗുരുതര പ്രശ്‌നബാധിതമെന്ന് കണ്ടത്തെിയ 1233 ബൂത്തുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണ്.

52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹോംഗാര്‍ഡ്, എക്‌സൈസ് ഉദ്യോഗസ്ഥരും ഇതിന് പുറമെയുണ്ട്. ഇത്രയും കേന്ദ്ര സേനാംഗങ്ങള്‍ സംസ്ഥാനത്ത് ആദ്യമാണ്. 3137 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. കണ്ണൂരിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവിടെ 1040 ബൂത്തുകള്‍ പ്രശ്‌നബാധിതമാണ്. 1,11,897 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടുയന്ത്രമടക്കം തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഞായറാഴ്ച പോളിങ് സ്റ്റേഷനിലത്തെിയ ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സജ്ജമാക്കി. ഇവര്‍ക്കായി പ്രത്യേക വാഹനവും സുരക്ഷയും ഒരുക്കിയിരുന്നു. മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടെങ്കിലും മികച്ച പോളിങ് ഉണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. 2011ല്‍ 75.12 ആയിരുന്നു പോളിങ് ശതമാനം. ഇക്കുറി 26019284 വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീകള്‍ 13508693ഉം പുരുഷന്മാര്‍ 12510589 ഉം. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാട്ടിലും. ഇതില്‍ 23289 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 23147871 വോട്ടര്‍മാരായിരുന്നു കഴിഞ്ഞതവണ പട്ടികയിലുണ്ടായിരുന്നത്.

1498 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തെമ്പാടുമായി സജ്ജമാക്കിയിരിക്കുന്നത്. 148 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചു. 12 മണ്ഡലങ്ങളിലെ 1650 ബൂത്തുകളില്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് കാണാവുന്ന സ്‌ളിപ് സംവിധാനമുള്ള വിവി പാറ്റ് എന്ന ആധുനിക വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ട് പതിഞ്ഞതിന്റെ സ്‌ളിപ് വോട്ടര്‍ക്ക് കാണാനാകും. രാവിലെ 6.15ഓടെ മോക്‌പോള്‍ തുടങ്ങും. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനാണിത്. ഇക്കുറി വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ചിട്ടുണ്ട്. നോട്ടക്കും ചിഹ്നമുണ്ടായിരിക്കും. വോട്ടുയന്ത്രത്തില്‍ വെച്ച ബാലറ്റിന്റെ മാതൃക വോട്ടര്‍മാരുടെ അറിവിനായി പ്രദര്‍ശിപ്പിക്കും.

RANDOM NEWS

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം …