Tuesday , August 22 2017
Breaking News
Deadbody

പൂച്ചക്കാട് പള്ളിക്കുളത്തില്‍ വീണ് 12കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പള്ളിക്കുളത്തില്‍ വീണ് 12കാരന്‍ മരിച്ചു. പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപത്തെ റസിയയുടെ മകന്‍ സാദിഖാണ് മരിച്ചത്. ഇന്ന് പകല്‍ 11 മണിക്കാണ് സംഭവം.

വലിയ പള്ളിയിലെ കുളത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു സാദിഖ്. സാദിഖ് മുങ്ങിത്താഴുന്നത് കണ്ട രണ്ട് കൂട്ടുകാര്‍ ഓടിപ്പോയി അടുത്ത വീട്ടിലുള്ളവരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുളത്തിലിറങ്ങി മുങ്ങിത്തപ്പി ചിലര്‍ കുട്ടിയെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഉപ്പ അബ്ദുല്‍ സമദ് റസിയയെ നേരത്തെ മൊഴി ചൊല്ലിയിരുന്നു. കല്ലിങ്കാല്‍ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .

RANDOM NEWS

Marannam

ഹജ്ജിന് പോയ കീഴൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

മേല്‍പറമ്പ് : ഹജ്ജ് കര്‍മ്മത്തിനു പോയ കാസര്‍കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് കീഴൂര്‍ പടിഞ്ഞാറിലെ …