കാസര്‍കോട്: ഇടതു സര്‍ക്കാറിന്റെ മുസ്ലീം വേട്ടക്കെതിരേയും മുസ്ലീം സ്ഥാപനങ്ങള്‍ക്കെതിരെ യു.എ.പി.എ. ചുമത്തുന്നതിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ഏരിയാ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനത്തിന് പ്രസിദ്ധന്റ് ഉമറുല്‍ ഫാറൂഖ് ആലംപാടി, മിര്‍ഷാദ് നെല്ലിക്കുന്ന്, ബാസിത്ത് പട്ള, അഹ് മദ് ചെര്‍ക്കള എന്നിവര്‍ നേതൃത്വം നല്കി.
