Sunday , September 23 2018
Breaking News
Gulf

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ആഹ്ളാദത്തില്‍ പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുവന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടി. തിങ്കളാഴ്ച ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിര്‍ഹവുമായുള്ള വിനിമയനിരക്കിലും വന്‍മാറ്റം ഉണ്ടായി. ഒരു ദിര്‍ഹത്തിന് പത്തൊന്‍പത് രൂപയ്ക്കുമുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപകാലത്ത് ഇതാദ്യമായാണ് പ്രവാസികള്‍ക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്.

മൂല്യത്തിലെ മാറ്റം മുതലാക്കി, നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. വിവിധ ബാങ്കുകളുടെ മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനും ആകര്‍ഷകമായ നിരക്ക് കിട്ടുന്നുണ്ട്. ഓണ്‍ലൈനായി പണം അയയ്ക്കുമ്പോള്‍
സര്‍വീസ് ചാര്‍ജ് ആവശ്യമില്ല എന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഒരു ദിര്‍ഹത്തിന് 18.83 രൂപ എന്നതായിരുന്നു നിരക്ക്. അവിടെനിന്നാണ് 19.01-ന് മുകളിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് . വരുംദിവസങ്ങളില്‍ മൂല്യം ഇനിയും താഴാനാണ് സാധ്യത. ഇനിയുള്ള ദിവസങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ
എണ്ണംകൂടുമെന്നാണ് മണി എക്‌സ്ചേഞ്ച് രംഗത്തുള്ളവര്‍ പറയുന്നത്. തുര്‍ക്കി- അമേരിക്ക നയതന്ത്രബന്ധം വഷളായത് അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടാന്‍ കാരണമായി. ഇതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത്.

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …