ഷാര്‍ജ : ഷാര്‍ജ അല്‍ ബത്തായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചു നടന്ന കാര്‍ഗില്‍ ലീഗ് പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കളായി.അവേശകരമായ ഫൈനലില്‍ സഹദ് കാര്‍ഗില്‍ നയിച്ച കാര്‍ഗില്‍ ടൈഗേര്‍സിനെ 3 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഷാഹിന്‍ കാര്‍ഗില്‍ നയിച്ച കാര്‍ഗില്‍ ഫൈറ്റെര്‍സ് ജേതാക്കളായത്. ഫൈനലില്‍ കാര്‍ഗില്‍ ഫൈറ്റേഴ്സിന്റെ ഇര്‍ഫാദ് കളിയിലെയും ടൂര്‍ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ടി കെ മൊയ്ദു ആലൂരിനെ തിരഞ്ഞെടുത്തു, മികച്ച ബൗളറായി സബാദ് കാര്‍ഗിലിനെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചിനുള്ള അവാര്‍ഡിന് താജു ആലൂര് അര്‍ഹനായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ സംഘാടക സമിതി ചെയര്മാന് ഇക്ബാല്‍ ആലൂര്, കണ്‍വീനര്‍ സമീര്‍ ബാലനടുക്കം, ഫൈനാന്‍സ് കണ്ട്രോളര് ഹാഷിം ബെള്ളിപ്പാടി, അല്‍ അമീന് പ്രസിഡന്റ് റൗഫ് മുസ്ലിയാര് നഗര്‍, ജനറല്‍ സെക്രട്ടറി ലിയാസ് മുസ്ലിയാര് നഗര്‍ , നിതു കാര്‍ഗില്‍, ഫാറൂഖ് കാര്‍ഗില്‍, കുണിയേരി മുഹമ്മദ്, സഹദ് കാര്‍ഗില്‍, ഷാഹിന്‍ കാര്‍ഗില്‍ അഷ്റഫ് കാര്‍ഗില്‍ , ബഷീര്‍ നുസ്രത്ത് നഗര്‍ ,ആലൂര് പ്രീമിയര്‍ ലീഗ് കമ്മിറ്റി ചെയര്മാന് എ ടി അബ്ദുല്‍ ഖാദര്‍ ,കണ്‍വീനര്‍ എ.ടി.എം , ജാഫര്‍ കെ കെ , ബാത്ഷാ പുത്തൂര്‍,സാക്കി ഉദുമ, മനാഫ് ചൂരി എന്നിവര്‍ വിതരണം ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉത്ഘാടന ചടങ്ങ് ചെയര്മാന് ഇക്ബാല്‍ ആലൂരും കണ്‍വീനര്‍ സമീര്‍ ബാലനടുക്കം എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു,ഫൈനാന്‍സ് കണ്ട്രോളര് ഹാഷിം ബെള്ളിപ്പാടി ടീം ക്യാപ്റ്റന്മാരായ ഫാറൂഖ് കാര്‍ഗില്‍ ,സഹദ്കാര്ഗില്, കുണിയേരി മുഹമ്മദ് , ഷാഹിന്‍ കാര്‍ഗില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നെത്തിയ അബ്ദുല്ല ബസ്റ്റാന്റ് , ഇര്‍ഫാദ് കാര്‍ഗില്‍,ചെബു ബസ്റ്റാന്റ്,ഫസല്‍ റഹിമാന്‍ , ജെസി,ആസിഫ് ആലൂര് എന്നിവരെ സമാപന പരിപാടിയില്‍ കാര്‍ഗില്‍ പ്രീമിയര്‍ ലീഗ് മനേജ്മെന്റ് അനുമോദിച്ചു.കാര്‍ഗില്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ സഹകരിച്ച എല്ലാവര്ക്കും മനേജ്മെന്റ് നന്ദി രേഖപ്പെടുത്തി. ടൂര്‍ണ്ണമെന്റിലെ ഒരോ കളിയും അതാത് സമയം കാണികളില്‍ എത്തിക്കുന്നതില്‍ കാര്‍ഗില്‍ പ്രീമിയര്‍ ലീഗ് മനേജ്മെന്റിനെ സഹായിച്ച ആസിഫ് ആലൂര്, റഫീഖ് എ.ടി. , കബീര്‍ എ എം , മൊയ്തീന് ടി.എ , മഹ്സൂക്ക് ആലൂര് എന്നിവരെയും തട്ട്കട നടത്തിയ മൊയ്തു മൂലടുക്കത്തെയും പ്രത്യേകം അനുമോദിച്ചു.
