Monday , June 1 2020
Breaking News

വ്യാജപ്രചരണംകൊണ്ട് അമ്മമാരുടെ സമരത്തെ തകര്‍ക്കാനാവില്ല ; എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

കാസര്‍കോട് : അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ചും വ്യാജ പ്രചരണങ്ങള്‍ നടത്തിയും അമ്മമാരുടെ പ്രവര്‍ത്തനങ്ങളെയും സമരത്തെയും തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് സെക്ട്രേറിയറ്റിനു മുന്നില്‍ അമ്മമാര്‍ നടത്തിയ സമരസമയത്ത് ബോധപൂര്‍വ്വം നടത്തിയ വാഹനപാകടത്തെ തുടര്‍ന്ന് പരിക്കേറ്റ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ചികിത്സയ്ക്ക് വേണ്ടി സ്വമേധയാ അമ്മമാര്‍ സ്വരൂപിച്ച സഹായത്തെ ദുര്‍വ്യാഖ്യാനിച്ച് നിര്‍ബന്ധിത പിരിവ് നടത്തിയെന്ന ചിലര്‍ നടത്തിയ വ്യജ പ്രചരണങ്ങളും ചില മാധ്യമങ്ങളുടെ തെറ്റായ ഇടപെടുകളും അമ്മമാരുടെ സമരങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ല. അമ്പലത്തറ കുഞ്ഞികൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തി ഇല്ലായ്മ ചെയ്താലും സമരത്തെ ഏറ്റെടുക്കാന്‍ ഉശിരുള്ള അമ്മമാര്‍ ഞങ്ങിലുണ്ടെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകും. ഇതിന്റെ മുന്നോടിയായ കാസര്‍കോട് – കാഞ്ഞങ്ങാട് മേഖലാ സമ്മേളനങ്ങള്‍ ജൂണ്‍ ആദ്യവാരത്തില്‍ നടക്കും.

അമ്പലത്തറ കുഞ്ഞികൃഷ്ണനു വേണ്ടി നിര്‍ബന്ധ പിരിവ് നടത്തേണ്ട യാതൊരു ഗതികേടും ഇന്ന് സംഘടയ്ക്കില്ല. അമ്മമാര്‍ നടത്തുന്ന സമരത്തിനു പോലും നന്മ നിറഞ്ഞ മനുഷ്യരുടെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തി സംഭാവന പിരിക്കേണ്ട ഗതികേട് നാളിതുവരെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്കുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പിരിവ് നടത്താന്‍ ആഹ്വാനം ചെയ്യാത്ത സാഹചര്യത്തില്‍ വ്യാജ പരാതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ മുനീസ അമ്പലത്തറ, ചന്ദ്രാവതി കെ, ഷൈനി പി, ജമീല എം പി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ സംബന്ധിച്ചു.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …