Tuesday , June 2 2020
Breaking News

കലാപം’ സാഹിത്യ ക്യാമ്പ് വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട് : ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന്റെ രണ്ടാം പതിപ്പ് ‘കലാപം’ 17, 18 തിയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 17ന് പകല്‍ 10.30ന് ചെറിയ ലോകവും വലിയ കവിതയും വിഷയത്തില്‍ കവി വീരാന്‍ കുട്ടി സംസാരിക്കും. പകല്‍ 11.45ന് സി എം വിനയചന്ദ്രന്‍ (എഴുത്തിന്റെ പുതിയ വഴികള്‍), രണ്ടിന് മനീഷ നാരായണന്‍ (കെട്ടിയ ചിറകുകളും ഉയരെ പറക്കുന്ന പെണ്‍ക്കുട്ടികളും) എന്നിവര്‍ സംസാരിക്കും. പകല്‍ മൂന്നിന് കനല്‍വഴികള്‍ താണ്ടിയ കര്‍ഷക മാര്‍ച്ചുകള്‍ വിഷയത്തില്‍ ലോങ്മാര്‍ച്ച് സമര നേതാവ് വിജു കൃഷ്ണന്‍ സംസാരിക്കും. വൈകിട്ട് ഏഴിന് മെഹ്ഫില്‍ ഇ സമയുടെ സുഫി സംഗീതം. 18ന് രാവിലെ പത്തിന് സത്യാനന്തര കാലത്തെ മാധ്യമങ്ങളുടെ വര്‍ത്തമാനം വിഷയത്തില്‍ ദേശാഭിമാനി അസി. എഡിറ്റര്‍ എ വി അനില്‍കുമാര്‍ സംസാരിക്കും. പകല്‍ 11.30ന് ഷഫീഖ് സല്‍മാന്‍ (നവഹിന്ദുത്വം: ഹിന്ദു ദേശീയതയുടെ ഉരുത്തിരിയുന്ന രൂപങ്ങളും സ്ഥലഭാവങ്ങളും) സംസാരിക്കും. പകല്‍ രണ്ടിന് ഇഷ കിഷോര്‍, മൂന്നിന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു എന്നിവരുമായി മുഖാമുഖം. മാഗസില്‍ പ്രകാശനത്തോടെ ക്യാമ്പ് സമാപിക്കും. ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുക്കും. ഓണ്‍ലൈനിലും നേരിട്ടും രജിസ്‌ട്രേഷനുണ്ട്. ഫോണ്‍: 9633479377, 7558999774. വാര്‍ത്താസമ്മേളനത്തില്‍ പ്രജിത്ത് ഉലൂജി, ശ്രീജിത്ത് മഞ്ചക്കല്‍, ശിവന്‍ ചൂരിക്കോട്, സുലേഖ ശശികുമാര്‍, വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3766 പേര്‍

കാസര്‍കോട് : വീടുകളില്‍ 3114 പേരും ആശുപത്രികളില്‍ 652 പേരുമുള്‍പ്പെടെ 3766 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 393 സാമ്പിളുകളുടെ പരിശോധനാ …