Sunday , August 9 2020
Breaking News

റാഗിങ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി; സ്‌കൂളില്‍ അതിക്രമം നടത്തിയ ആളാണ് പരാതിക്കാരനെന്ന് പ്രിന്‍സിപ്പല്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആരോപണം. 15 സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചെന്നും ഇക്കാര്യം അറിയിച്ചിട്ടും സ്‌കൂള്‍ അധികാരികള്‍ നടപടിയെടുത്തില്ലെന്നും പരാതി പറഞ്ഞതിന് താനടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായതെന്നും വിദ്യാര്‍ഥി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതികൊടുത്തുവെന്നും വിദ്യാര്‍ഥി പറഞ്ഞു.

അതേസമയം, പ്ലസ്വണ്‍ വിദ്യാര്‍ഥി പറയുന്നത് പച്ചക്കള്ളമാണന്ന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള പി.ടി.എ. ഭാരവാഹികള്‍ പറഞ്ഞു. പുറത്തുനിന്ന് ആളുകളെ കൂട്ടിക്കൊണ്ടുവന്ന് പ്ലസ്ടു കുട്ടികളെ ആക്രമിക്കുകയാണ് വിദ്യാര്‍ഥി ചെയ്തതെന്നും പി.ടി.എ.യുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ ആര്‍.അനിതകുമാര്‍ വ്യക്തമാക്കി.

ചില തട്ടിപ്പുസംഘടനക്കാര്‍ ഈ സംഭവത്തിന്റെ പേരില്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതടക്കമുള്ള കാര്യങ്ങള്‍ ചേര്‍ത്ത് പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. അച്ചടക്കനടപടിയുടെ പേരില്‍ എട്ടാംക്ലാസില്‍നിന്ന് ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടിയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …