Wednesday , January 16 2019
Breaking News
Pressmeet-Dr-Narahari

മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ ഒമ്പതാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ തിങ്കളാഴ്ച തുടക്കമാകും

കാസര്‍കോട്: മന്ത് രോഗ ചികിത്സാ രംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിച്ച കാസര്‍കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡര്‍മറ്റോളജിയില്‍ (ഐ.എ.ഡി.) കാസര്‍കോട്ട് നടക്കുന്ന ഒമ്പതാമത് ദേശീയ സെമിനാറിന് ഒരുക്കങ്ങളായി. 14 മുതല്‍ 17 വരെയാണ് സെമിനാര്‍.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉളിയത്തടുക്കയിലെ ഐ.എ.ഡി. സമുച്ചയത്തില്‍ സെമിനാറിന് തുടക്കം കുറിക്കും. സംസ്ഥാന ഗവണ്‍മെന്റും സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മെഡിസിനും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസസും സംയുക്തമായാണ് സെമിനാര്‍ ഒരുക്കുന്നത്.
മന്തുരോഗ ചികിത്സാ രംഗത്ത് ഐ.എ.ഡിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ ഗവേഷണം ഈ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടാക്കിയത്. മന്തുബാധിച്ച കാലുകള്‍ രോഗം വരുന്നതിന് മുമ്പുള്ള നിലയിലെത്തിക്കുന്ന ചികിത്സാ രീതി വികസിപ്പിച്ചെടുത്ത ഐ.എ.ഡി. ഈ രോഗം മൂലം ഏറെ ക്ലേശം അനുഭവിച്ചിരുന്ന രോഗികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപതി എന്നിവയ്‌ക്കൊപ്പം യോഗയും സമന്വയിപ്പിച്ചുള്ള സമഗ്ര ചികിത്സാ പദ്ധതിയാണ് ഐ.എ.ഡി ആവിഷ്‌കരിച്ചിട്ടുള്ളത്. ചികിത്സ നടത്തിയ രോഗികളില്‍ ഏതാണ്ട് എല്ലാവരുടെയും കാല്‍ വണ്ണം കുറയ്ക്കാന്‍ ഈ ചികിത്സാ രീതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. 85 ശതമാനത്തോളം കാല്‍വണ്ണം കുറഞ്ഞ സംഭവങ്ങളാണ് ഏറെയും. ശസ്ത്രക്രിയ ഇല്ലാതെ കാലുകളുടെ വണ്ണം കുറക്കാനാവുന്നുവെന്നതും ഈ ചികിത്സാ രീതി ചെലവ് കുറഞ്ഞതാണെന്നതും മന്ത് രോഗികള്‍ക്ക് വലിയ ആശ്വാസമാണ്.
ഈ നേട്ടത്തിന് പിന്നാലെയാണ് ഒമ്പതാമത് ദേശീയ സെമിനാര്‍ ഐ.എ.ഡില്‍ സംഘടിപ്പിക്കപ്പെടുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഐ.എ.ഡി. ഡയറക്ടര്‍ ഡോ. എസ്.ആര്‍. നരഹരി സ്വാഗതം പറയും. സെമിനാറിന് തുടക്കം കുറിച്ച് ഐ.എ.ഡിയെ കുറിച്ചുള്ള ലഘു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. കാഞ്ഞങ്ങാട്ടെ പ്രശസ്ത ഡോക്ടര്‍ എ.സി. പത്മനാഭനെ ആദരിക്കും. ഐ.എ.ഡി. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രസന്ന ഡോ. പത്മനാഭനെ പരിചയപ്പെടുത്തും. ഓക്‌സ്‌ഫോര്‍ഡ് എമിററ്റസ് ഡെര്‍മറ്റോളജി പ്രൊഫ. ടെറന്‍സ് ജെ. റയാന്‍, ഗുജറാത്ത് ഐ.പി.ജി.ടി.ആര്‍.എ. മുന്‍ ഡയറക്ടര്‍ പ്രൊഫ. എം.എസ്. ഭഗേല്‍, ഡി.എം.ഒ. ഡോ. എ.പി. ദിനേശ് കുമാര്‍ ഐ.എ.ഡി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രജുല്‍ ആര്‍.കെ. സംസാരിക്കും.
‘മന്തുരോഗത്തെ ഭയക്കേണ്ട, ഞങ്ങളുണ്ട് കൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സെമിനാര്‍. ഈ ശ്ലോകന്റെ പ്രകാശനം 16 ന് നടക്കും. ഡോ.എസ്.ആര്‍. നരഹരി, വൈദ്യരാജേഷ് കൊട്ടേച്ച, പ്രൊഫ. എം.എസ്. ഭഗേല്‍, ഡോ. നന്ദിനി കെ. കുമാര്‍, ഡോ.ടി.എ. ബൈലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപനം 17ന് മൂന്ന് മണിക്ക് നടക്കും. ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിക്കും. പ്രൊഫ. ടെറന്‍സ് ജെ. റയാന്‍, പ്രൊഫ. പീറ്റര്‍ മോര്‍ട്ടിമര്‍, പ്രൊഫ. മൃത്യുഞ്ജയ, ഡോ. റേ റോസ്‌ലിന്‍ യോട്‌സു, ഡോ. എം.ജി. അഗ്ഗിത്തായ സംസാരിക്കും.

RANDOM NEWS

-----

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …