Friday , March 22 2019
Breaking News
Narendra-Modi

യോഗ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നു-പ്രധാനമന്ത്രി

ലഖ്‌നൗ: ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കുവഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി. അന്താരാഷ്ട്ര യോഗ ദിനം ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . ഒരു വ്യായാമമുറ എന്നതിനേക്കാള്‍ ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി യോഗ പഠന കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യോഗ അധ്യാപകര്‍ക്ക് വലിയ പ്രധാന്യം കൈവന്നിട്ടുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഭാഷയും സംസ്‌ക്കാരവും പാരമ്പര്യവും മനസിലാകാത്ത പല രാജ്യക്കാര്‍ക്കും ഇന്ത്യയുമായി ബന്ധം വരുന്നത് യോഗയിലൂടെയാണ്. മനസിനേയും ശരീരത്തേയും ആത്മാവിനേയും ബന്ധിപ്പിക്കുന്ന യോഗ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

മുമ്പ് യോഗ ഹിമാലയത്തിലെ യോഗിവര്യന്മാര്‍ മാത്രം ചെയ്തു വന്നിരുന്ന ഒന്നാണ്. എന്നാല്‍ ഇന്ന് അത് എല്ലാവരുടേയും ജീവിത ചര്യയുടെ ഭാഗമായിരിക്കുന്നു. ഉപ്പു പോലെയാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപ്പ് ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമാണ്. അതു പോലെ തന്നെയാണ് യോഗയും. യോഗ ഒരു സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാംഭായ് അംബേദ്കര്‍ മൈതാനത്താണ് യോഗ ദിനാചരണ പരിപാടികള്‍ നടന്നത്. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്  ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം അമ്പതിനായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

RANDOM NEWS

Accident-prone-area

അപകട മേഖലയായ ചീറ്റവളവില്‍ മുന്നറിപ്പ് ബോര്‍ഡ് സ്ഥാപിച്ചു

പരപ്പ: അപകടങ്ങള്‍ പതിവായ പരപ്പ കമ്മാടം ചീറ്റവളവില്‍ മുഹമ്മദന്‍സ് കമ്മാടം ക്ലബ്ബ് പ്രവര്‍ത്തകര്‍ അപകട സൂചന അറിയിച്ചു കൊണ്ടുള്ള ബോര്‍ഡ് …