Friday , November 16 2018
Breaking News
Prime-Minister

മോദി പ്രധാനമന്ത്രിയായിട്ട് 48 മാസങ്ങള്‍, സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍, ചെലവ് 355 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ നിരന്തരം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. മോദിയുടെ തുടര്‍ച്ചയായ വിദേശയാത്രകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയായതിനു ശേഷം മോദി നടത്തിയ വിദേശ യാത്രകള്‍ക്ക് ചെലവായത് 355 കോടി രൂപയാണെന്ന് പുറത്തുവന്നിരിക്കുന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയായ ശേഷം 48 മാസങ്ങള്‍ക്കുള്ളില്‍ 50ല്‍ അധികം രാജ്യങ്ങളിലേക്കായി 41 വിദേശയാത്രകളാണ് മോദി നടത്തിയത്. ഇതിനായി മൊത്തം ചെലവായതാകട്ടെ 355 കോടി രൂപയും. പ്രധാനമന്ത്രിയായ ശേഷം മോദി ആകെ വിദേശത്ത് ചിലവഴിച്ചത് 165 ദിവസങ്ങളാണ്. ബെംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനായ ഭീമപ്പ ഗദാദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ചും അതിന്റെചെലവുകള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങളുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലേക്കു നടത്തിയ യാത്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക ചെലവായിരിക്കുന്നത്. 31.32 കോടി രൂപയാണ് ഈ മൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നടത്തിയ ഒരു യാത്രയ്ക്ക് ചെലവായത്. ഏറ്റവും കുറച്ചു തുക ചെലവായത് ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നതിനാണ്-2.45 കോടി രൂപ.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിലും അദ്ദേഹത്തിന്റെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്. സന്ദര്‍ശിച്ച രാജ്യങ്ങള്‍, സന്ദര്‍ശന ദിവസങ്ങള്‍, വിമാന യാത്രക്കായി ചിലവായ തുക എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

RANDOM NEWS

Death

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച പെയിന്റിംഗ് തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്: കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ് …