Tuesday , January 22 2019
Breaking News
Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരുമായും വിവിധ കമ്പനി മേധാവികളുമായും അദ്ദേഹം സംസാരിച്ചു.

വിദേശ പെട്രോളിയം കമ്പനികള്‍ പണമിടപാടു വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന് അദ്ദേഹം ചര്‍ച്ചയ്ക്കിടെ അഭ്യര്‍ഥിച്ചു. പ്രാദേശിക കറന്‍സികള്‍ക്ക് അടിയന്തര ആശ്വാസം ലഭിക്കുന്ന തരത്തില്‍ പണമിടപാടുകളുടെ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

എണ്ണ വിലവര്‍ധന പല മേഖലകളിലും വിഭവ ദാരിദ്ര്യം ഉള്‍പ്പടെ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിലകയറ്റം ഇന്ത്യന്‍ രൂപയേയും ദുര്‍ബലപ്പെടുത്തി. വെല്ലുവിളകള്‍ മറികടക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുമായി മികച്ച സഹകരണം ആവശ്യമാണ്. വികസ്വര രാജ്യങ്ങളിലെ പെട്രോളിയം മേഖലയില്‍ നിക്ഷേപം നടത്താന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

ഉയര്‍ന്ന അസംസ്‌കൃത എണ്ണവില ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചത് സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രി യോഗത്തില്‍ ഉന്നയിച്ചുവെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എണ്ണ ഉത്പാദക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം കമ്പനി മേധാവികളോട് അഭ്യര്‍ഥിച്ചു. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ യോഗപറഞ്ഞു. ഇതുമൂലം രൂപ തകര്‍ച്ച നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗാണ് യോഗം സംഘടിപ്പിച്ചത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ പങ്കെടുത്തു. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികളും ചര്‍ച്ചയില്‍ പങ്കാളികളായി.

RANDOM NEWS

----

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

കാസര്‍കോട് : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. …