Thursday , July 18 2019
Breaking News
Security

പ്രധാനമന്ത്രിക്കായി പഴുതടച്ച സുരക്ഷ

Security

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി സംസ്ഥാനം ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. തിങ്കളാഴ്ച വൈകിട്ടെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് സ്വീകരിക്കും. സംസ്ഥാന മന്ത്രിമാര്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജനപ്രതിനിധികള്‍, സേനാമേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും.

തുടര്‍ന്ന് നാവികസേനയുടെ ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് തിരിക്കും. തേക്കിന്‍കാട് മൈതാനിയില്‍ ബി.ജെ.പി. പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന മോദി പരിപാടിക്കുശേഷം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറിലാകും പ്രധാനമന്ത്രിയുടെ താമസം.

തൃശ്ശൂരിലെ പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുന്ന റൂട്ടില്‍ ഞായറാഴ്ച പോലീസും സുരക്ഷാസേനയും ചേര്‍ന്ന് മോക്ഡ്രില്‍ നടത്തി. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ ഇരുവശത്തും ഞായറാഴ്ചമുതല്‍ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. കൊച്ചിയില്‍ പ്രധാനമന്ത്രി താമസിക്കുന്ന താജ് മലബാര്‍ ഹോട്ടല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. ആയിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഞായറാഴ്ച വിവിധ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ 8.50ന് നാവികത്താവളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി മൂന്ന് സേനകളും സംയുക്തമായി നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. ആഴക്കടലില്‍ വിമാനവാഹിനിക്കപ്പലില്‍ സായുധസേനാ മേധാവികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്ക് 1.45ന് മോദി കൊല്ലത്തേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് കൊല്ലത്ത് മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന മോദി അതിനുശേഷം ശിവഗിരി സന്ദര്‍ശിക്കാന്‍ വര്‍ക്കലയിലേക്ക് തിരിക്കും. വര്‍ക്കലയിലെ ചടങ്ങുകള്‍ക്കുശേഷം തിരുവനന്തപുരം വ്യോമതാവളത്തില്‍നിന്ന് 5.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

RANDOM NEWS

Lookout

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ്: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. …