Wednesday , March 20 2019
Breaking News
Narendramodi

കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാണ് ഗുജറാത്തെന്ന് പ്രധാനമന്ത്രി മോദി

ഗാന്ധിനഗര്‍: ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരുന്നു എക്കാലത്തും ഗുജറാത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ജനങ്ങളോടുള്ള അസൂയ മൂലമാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്ന് ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആരോപിച്ചു.

ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയതെന്നും നരേന്ദ്രമോദി ആരോപിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരം തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണ പ്രചാരണം നടത്തുകയാണ്. അശുഭ പ്രതീക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ബിജെപി നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച പീഡനങ്ങളും ബുദ്ധിമുട്ടുകളും മറികടന്ന് പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നുകഴിഞ്ഞു. രാജ്യമെങ്ങും ബിജെപി വിജയക്കൊടി പാറിക്കാന്‍ പോവുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. പ്രസംഗത്തിലൂടനീളം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ പ്രകീര്‍ത്തിക്കാനും മോദി മറന്നില്ല. കേരളം മുതല്‍ കശ്മീര്‍വരെ ബിജെപി തരംഗം ആഞ്ഞടിക്കുകയാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

RANDOM NEWS

Adoor

സോളാര്‍ കേസിലെ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതില്‍ ഏതെങ്കിലും …