Tuesday , December 12 2017
Breaking News
Narendra-Mopdi

70 വര്‍ഷം ഇന്ത്യയെ കൊള്ളയടിച്ചവര്‍ ഇനിയും അതേ ചിന്തിക്കൂ കോണ്‍ഗ്രസിനെതിരെ മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ എണ്ണിപ്പറഞ്ഞ് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ മോര്‍ബിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്.

ബിജെപിക്ക് തിരഞ്ഞെടുപ്പെന്നാല്‍ വിജയം മാത്രമല്ല. അത് നല്ല സമയത്തും മോശം സമയത്തും ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുകയാണ്. ബിജെപിയും ജനസംഘും എല്ലാകാലത്തും ജനങ്ങള്‍ക്കൊപ്പമായിരുന്നുവെന്ന് മോദി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഗബ്ബര്‍ സിങ് നികുതി പരിഹാസത്തിനും മോദി മറുപടി നല്‍കി. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് എല്ലായ്‌പ്പോഴും കൊള്ളയെ കുറിച്ച് മാത്രമേ ചിന്തിക്കാനും പറയാനും സാധിക്കുകയുളളൂ. എന്നാല്‍ ഇക്കാലമത്രയും കോണ്‍ഗ്രസ് കൊള്ളയടിച്ച പണം ജനങ്ങളിലേക്ക് തന്നെ .
തിരികെയെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. താന്‍ അധികാരത്തിലിരിക്കുന്ന കാലം കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിച്ചവരെ സംബന്ധിച്ച് വളരെ മോശപ്പെട്ട സമയമായിരിക്കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങള്‍ ദുരുദ്ദേശപരമാണെന്ന് അഭിപ്രായപ്പെട്ട മോദി ഇത്തരം
പ്രചരണങ്ങളെല്ലാം ബിജെപിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. ഒരു താമര വിരിയുന്നത് ചെളിയിലാണെന്നിരിക്കെ തനിക്കെതിരെ ചെളിവാരിയെറിയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനോട് താന്‍ ക്ഷമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് ഗുജറാത്തിനെ അവഗണിച്ചുവെന്നും മോദി ആരോപിച്ചു. ഇന്ധിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒരു തവണ മോര്‍ബിയില്‍ സന്ദര്‍ശത്തിനെത്തിയിരുന്നു. തൂവാല കൊണ്ട് മൂക്ക് പൊത്തിക്കൊണ്ട് മോര്‍ബിയിലെത്തിയ ഇന്ദിരയുടെ ചിത്രം അതിനു ശേഷം ചിത്രലേഖ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രധാന മാര്‍ബിള്‍ നിര്‍മ്മാണ മേഖലയിലെ മണം ഇന്ദിരാഗാന്ധിക്ക് അസഹ്യമായിരുന്നെങ്കില്‍ ബിജെപിക്കും ആര്‍എസ്എസിനു അത് സുഗന്ധമായിരുന്നു. കാരണം അത് മനുഷ്യത്വത്തിന്റെ ഗന്ധമായിരുന്നു മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒബിസി വോട്ടും ലക്ഷ്യമിടുകയാണ്. എന്നാല്‍ തനിക്ക് ചോദിക്കാനുള്ളത് അധികാരത്തിലിരിക്കെ ഒബിസി കമ്മീഷന് ഭരണഘടന പദവി ലഭ്യമാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് യാതൊരു വിധത്തിലുള്ള നീക്കവും നടത്താതിരുന്നത്? എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇത് ലോക്‌സഭയില്‍ പാസാക്കിയെന്നും കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ഈ നീക്കം തടസ്സപ്പെട്ടെന്നും മോദി വിശദീകരിച്ചു.

വിജയകരമായ സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് വാദം. എന്നിട്ടും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഒരു നീക്കവും നടത്തിയിട്ടില്ല. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷമായി ഈ നീക്കം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് സൈന്യത്തിനെതിരെ നിലകൊള്ളുന്നതെന്നും മോദി ചോദിച്ചു

ഗുജറാത്തിലേത് വിശ്വാസവും വികസനവും പാരമ്പര്യ രാഷ്ട്രീയവും തമ്മിലുള്ള മത്സരമാണെന്നായിരുന്നു പ്രചാരണത്തിന്റെ ആദ്യ ദിവസം മോദിയുടെ പരാമര്‍ശം. ബിജെപിക്കെതിരെയും
തനിക്കെതിരേയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

Obit-Madikai-Kammaran

ബി ജെ പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

                                                                               കാഞ്ഞങ്ങാട് : ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട്. …