Wednesday , December 19 2018
Breaking News
Modi

കഠുവ സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട് മോദി.

ന്യൂഡല്‍ഹി: കഠുവയില്‍ എട്ട് വയസ്സുകാരി കൂട്ടബലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിക്കും കുടുംബത്തിനും അര്‍ഹമായ നീതി ലഭിക്കും. കഠുവ, ഉന്നാവ് സംഭവങ്ങളില്‍ കുറ്റക്കാര്‍ കുറ്റക്കാര്‍ രക്ഷപ്പെടില്ല എന്ന ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാന്‍ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കര്‍ സ്മാരകത്തിന് വേണ്ടി എന്തെങ്കിലും ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് അംബേദ്കര്‍ എന്ന നാമം തന്നെ എടുത്തുകളായാനാണ് കോണ്‍ഗ്രസ് അവരുടെ ശക്തിയെല്ലാം ഉപയോഗിച്ചത്. എന്നാല്‍, ദളിത് വിഭാഗത്തിന് വേണ്ടി നിയമങ്ങള്‍ ശക്തമാക്കാനാണ് എന്‍.ഡി.എ ശ്രമിച്ചത്. ഈ നിമിഷം വരെയുള്ള കണക്കെടുത്താല്‍ ദളിതര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത് എന്നകാര്യം വ്യക്തമാകുമെന്നും മോദി പറഞ്ഞു.

ഔദ്യോഗിക വസതിയില്‍നിന്ന് മെട്രോയില്‍ സഞ്ചരിച്ചാണ് പ്രധാനമന്ത്രി മോദി അംബേദ്കര്‍ സ്മാരകം ഉദ്ഘാടന വേദിയിലെത്തിയത്.

RANDOM NEWS

Court

കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സിബിഐ; അച്ഛന്‍ മകളെ പീഡിപ്പിച്ചതിന് തെളിവില്ല

കൊച്ചി: കവിയൂര്‍ പീഡനകേസില്‍ സിബിഐക്ക് നിലപാട് മാറ്റം. മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ …