Tuesday , April 23 2019
Breaking News
Narendra-Modi

വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല: മോദി

കോഴിക്കോട് : കേരളത്തിന്റെ സംസ്‌കാരം ഇടത്, വലത് മുന്നണികളില്‍ നിന്നു ഭീഷണിനേരിടുന്നുവെന്ന് കോഴിക്കോട്ടെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസത്തിനൊപ്പം നില്‍ക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പേര് പറഞ്ഞ് ചിലര്‍ സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുന്നു. വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു മോദി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തില്‍ ഇരുകൂട്ടര്‍ക്കും ഇരട്ടത്താപ്പാണ്. ഇവര്‍ മുത്തലാഖിനെ ന്യായീകരിക്കുന്നു. കമ്മ്യൂണിസ്റ്രുകള്‍ കേരളത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ നാടാക്കി. ദേശവിരുദ്ധ ശക്തികള്‍ അവരുടെ പരീക്ഷണ ശാലയാക്കി കേരളത്തെ മാറ്റുന്നുവെന്നും മോദി പറഞ്ഞു.

എല്‍ഡി എഫും യു ഡി എഫും അഴിമതിക്കാരും ഭൂമികയ്യേറ്റക്കാരുമാണ്.
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സായിരിക്കും ഇരുമുന്നണികള്‍്കകുമുള്ള ജയം. ഇരുമുന്നണികളും കേരളത്തെ കൊള്ളയടിച്ചു. ബി ജെ പി മുന്നോട്ടുവയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണ്. സംസ്ഥാനം ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത മുന്നണിയാണ്. ഇവിടെ നടക്കുന്നത് പിന്‍വാതില്‍ വികസനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

RANDOM NEWS

Rahul

തടസ്സവാദങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ലഖ്‌നൗ: രാഹുല്‍ ഗാന്ധി അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് …