Wednesday , August 21 2019
Breaking News
Gopakumar

ഭീകരതയുടെ മറ്റൊരു രൂപമാണ് മയക്കുമരുന്ന് – പ്രൊഫ. ജി. ഗോപകുമാര്‍

പെരിയ: കേരളകേന്ദ്രസര്‍വ്വകലാശാലാ സാമൂഹിക പ്രവര്‍ത്ത വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനത്തിന് തുടകകമായി. കേന്ദ്ര സര്‍വ്വകലാശാലവൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭീകരതയുടെ മറ്റൊരു രൂപമാണ് മയക്കുമരുന്ന് എന്ന്അദ്ദേഹം പറഞ്ഞു. ലഹര ിവസ്തുക്കളുടെ ദുരുപയോഗം ലോകത്തിന്റെ ഒരതിര്‍ത്തിയായ കൊളംബിയ മുതല്‍ നമ്മുടെ സംസ്ഥാനത്തെ കോവളം വരെ വ്യാപിച്ചു കിടക്കുന്ന മഹാമാരിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെയാണ് ലഹരിയുടെ ദുരുപയോഗം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും പൊതു-സ്വകാര്യ-സന്നദ്ധ മേഖലകളുടെ സംയോജിത പ്രവര്‍ത്തനത്തിന്റെ പ്രസക്തി എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവിഡോ. മോഹന്‍ എ. കെ. അദ്ധ്യക്ഷത വഹിച്ചു. മുംബൈ കൃപാ ഫൗണ്ടേഷന്‍ ട്രൈയിനിംഗ് ഡയറക്ടര്‍ ഡോ. സ്‌നേഹാല്‍ മേത്ത ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ അബ്‌സ്ട്രക്ട് ബുക്കിന്റെ പ്രകാശനം ഇഗ്നോയൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ. എസ്. വി.എസ്. ചൗധരി നിര്‍വ്വഹിച്ചു. ശ്രീ. പി. വിജയന്‍ ഐ.പി. എസ് (ഐജി) വീഡിയോ കോണ്‍ഫറന്‍സിലൂടെ ലക്ചര്‍ നടത്തുകയും ചെയ്തു. കേന്ദ്രസര്‍വ്വകലാശാല സാമൂഹികശാസ്ത്ര ഡീന്‍ ഡോ. എം. ആര്‍. ബിജു സംബന്ധിച്ചു സംസാരിച്ചു. ദേശീയ സമ്മേളന സംഘാടക സാമൂഹിക പ്രവര്‍ത്ത വിഭാഗംഅസിസ്റ്റന്റ് പ്രൊഫ. ഡോ. ജില്ലിജോണ്‍ സ്വാഗതവും ഗവേഷക വിദ്യാര്‍ത്ഥി മാണികെ.ജെ. നന്ദിയും പറഞ്ഞു. ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നായി 155 ഡെലഗേറ്റ്‌സ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ നാളെ സമാപിക്കും സമാപന ചടങ്ങില്‍ കാസര്‍കോട്ജില്ലാ കളക്ടര്‍ഡോ. ഡി. സജിത് ബാബു മുഖ്യാതിഥിയായി പങ്കെടുക്കും.

RANDOM NEWS

Vafa

ഭാര്യയുടേത് വഴിവിട്ട ജീവിതം, വഫയില്‍നിന്ന് വിവാഹമോചനം തേടി ഫിറോസിന്റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. വഫയില്‍നിന്ന് വിവാഹമോചനം തേടി …