Monday , June 17 2019
Breaking News
V-S-Muhammed-Ibrahim

വിദ്യാഭ്യാസവും സംരംഭകത്വവും വഴി പുരോഗതി നേടണം; വി എസ് ഇബ്രാഹിം

V-S-Muhammed-Ibrahim

കാസര്‍കോട് : വിദ്യാഭ്യാസത്തോടൊപ്പം സംരംഭകത്വ മേഖലയിലും സ്വയം പര്യാപ്തത നേടി പട്ടികജാതി വിഭാഗം മുന്നേറണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറകടര്‍ വി.എസ് മുഹമ്മദ് ഇബ്രാഹീം അഭിപ്രായപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധ വത്കരണ സംമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം അനുവദിക്കുന്ന പരിരക്ഷയും വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളും യഥാവധി പ്രയോജനപ്പെടുത്താന്‍ പട്ടികജാതി സമൂഹം മുന്നോട്ട് വരണം. വകുപ്പിന്റെ ക്ഷേമ പദ്ധതികള്‍ എല്ലാ വിഭാമാളുകളിലേക്കുമെത്തിക്കാന്‍ ഉദ്യോഗസ്ഥരും പ്രമോട്ടര്‍മാരും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അദ്ദേഹം പറഞ്ഞു.

ബോധവത്കരണ സെമിനാറില്‍ സാമൂഹ്യ മുന്നേറ്റത്തിന് വകുപ്പിന്റെ കൈത്താങ്ങ് എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ്സെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. എസ്.സി.ഡി.ഒ ബഷീര്‍ പി.ബി സ്വാഗതവും കെ.ദയാനന്ദ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസത്തില്‍ നിന്ന് സംരംഭകത്വത്തിലേക്ക് എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ്.ശ്രീകുമാറും സാമൂഹ്യ സുരക്ഷക്ക് നിയമ പരിരക്ഷ എന്ന വിഷയത്തില്‍ പി.കെ. രാമകൃഷ്ണനും ക്ലാസ്സെടുത്തു.

ഉച്ചയക്ക് ശേഷം എസ്.സി പ്രമോട്ടര്‍ സേവനവും സാമൂഹ്യ ഉത്തരവാദിത്വങ്ങളും എന്ന പരിശീലന ക്ലാസ്സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ് മുഹമ്മദ് ഇബ്രാഹീം, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹീം എന്നിവര്‍ വിഷയമവതരിപ്പിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ 2 മുതലുള്ള ര ാഴ്ചക്കാലമാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷമായി ആചരിച്ചു വരുന്നത്. പാര്‍ശ്വവല്‍കൃത ജനതയുടെ വികസനത്തോട് പൊതു സമൂഹത്തിന്റെ ആഭിമുഖ്യം വളര്‍ത്തുകയെന്നതാണ് പക്ഷാചരണത്തിന്റെ മുഖ്യ ലക്ഷ്യം. അടുത്ത സെമിനാര്‍ ഈ മാസം 15ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

RANDOM NEWS

Cow

കൊടവലത്ത് കറവപ്പശുക്കള്‍ ചത്തുവീഴുന്നു; സമീകൃതാഹാരക്കുറാകാമെന്ന് അധികൃതര്‍

പുല്ലൂര്‍: കാലാവസ്ഥാവ്യതിയാനവും സമീകൃതാഹാരത്തിന്റെ കുറവും മൂലം കൊടവലത്ത് കറവപ്പശുക്കള്‍ ചത്തുവീഴുന്നു. രണ്ടുമാസത്തിനിടയില്‍ ഇവിടെ മൂന്നു പശുക്കളാണ് ചത്തത്.ഒന്ന് മൃതപ്രായമായ അവസ്ഥയിലുമാണ്. …