Sunday , December 16 2018
Breaking News
Kasaragod

വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു

കാസര്‍കോട് : ജില്ലാ ആസൂത്രണസമിതി ജില്ലയിലെ 22 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, ഹരിതകേരള മിഷന്‍ വഴി ദുരിതാശ്വാസ നിധിശേഖരണത്തിനായി വിദ്യാര്‍ത്ഥികളിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്‌ക്രാപ്റ്റ് കലക്ഷന്‍ പദ്ധതി, ശുചിത്വമിഷന്‍ വഴിയുള്ള സ്വച്ചതാഹിസേവാ പദ്ധതി എന്നിവ ബന്ധപ്പെട്ട ജില്ലാകോഓര്‍ഡിനേറ്റര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു. 201819 വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണപുരോഗതിയും യോഗം വിലയിരുത്തി.

ഡി.പി.സി. ചെയര്‍മാന്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ എ.ജി.സി. ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെമ്പര്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് നിനോജ് മേപ്പടിയത്ത്, ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്‍ന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …