Sunday , August 9 2020
Breaking News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

കാസര്‍കോട് : ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് വര്‍ഷത്തെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പിലിക്കോട്, വലിയപറമ്പ, ഉദുമ, തൃക്കരിപ്പൂര്‍, മടിക്കൈ, അജാനൂര്‍, കളളാര്‍, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, ദേലമ്പാടി, കാറഡുക്ക, കയ്യൂര്‍ചീമേനി, വെസ്റ്റ് എളേരി, പനത്തടി, മീഞ്ച, ബേഡഡുക്ക, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളുടേയും പരപ്പ, മഞ്ചേശ്വരം, നീലേശ്വരം ബ്ലോക്കു പഞ്ചായത്തുകളുടെയും, കാഞ്ഞങ്ങാട് നഗരസഭയുടെയും ഭേദഗതി പ്രോജക്റ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഏറ്റെടുക്കുന്ന പുതിയ പ്രൊജക്ടുകള്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ അവതരപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിപിസി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. എഡിഎം സി. ബിജു, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, ജോസ് പതാലില്‍ എം. നാരായണന്‍, പുഷ്പ അമേക്കള, ഇ.പത്മാവതി, എ എ ജലീല്‍, സുമയ്യ, കെ. ബാലകൃഷ്ണന്‍, വി പി ജാനകി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബുമാത്യൂസ് ഗ്രാമബ്ലോക്ക് പഞ്ചായത്ത്‌നഗരസഭ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം, കാസര്‍കോട് നഗരസഭകളുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍, ലേബര്‍ ബജറ്റ് എന്നിവ അവതരിപ്പിച്ചു. ഹരിതകേരളമിഷനുമായി ബന്ധപ്പെട്ട ചെറുകിട ജലസേചന വിഭാഗം നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ ഓഴികെ മറ്റു ബ്ലോക്കു പഞ്ചായത്തുകള്‍ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ ചെറുകിട ജലസേചന വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ചെറുവത്തൂര്‍ 2040 മാസ്റ്റര്‍പ്ലാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ യോഗത്തില്‍ അവതരിപ്പിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു. തൃശൂര്‍ എഞ്ചിനിയറിങ് കോളേജിലെ പ്ലാനിങ്, ആര്‍ക്കിടെക് വിഭാഗം പി ജി വിദ്യാര്‍ത്ഥികളാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ മാതൃക സേവനത്തിനുളള പുരസ്‌കാരം നേടിയ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിനേയും യോഗം അഭിനന്ദിച്ചു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …