Tuesday , February 19 2019
Breaking News
'sitting

തീരദേശ പരിപാലന നിയമം ; തെളിവെടുപ്പ് നടത്തി

കാസര്‍കോട് : രണ്ടായിരത്തി പതിനൊന്നിലെ തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പബ്ലിക് ഹിയറിംഗ് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നിയമം സംബന്ധിച്ച കരട് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തീരദേശ മേഖലയിലെയും മറ്റുമുള്ളവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട പബ്ലിക് ഹിയറിംഗില്‍ 150ഓളം പേര്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ ചുമതല നിര്‍വഹിക്കുന്ന എഡിഎം എന്‍.ദേവീദാസ് അധ്യക്ഷനായിരുന്നു. കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പര്‍ സെക്രട്ടറി പദ്മ മൊഹന്തി, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍, ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം സീനിയര്‍ സയന്റിന്റ് ഡോ.എന്‍.കെ.രാമചന്ദ്രന്‍, പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി എന്‍ജിനീയര്‍ പി.കലയരശന്‍ എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …