Wednesday , December 19 2018
Breaking News
Accused

ഹാഷിഷ് ഓയില്‍ നല്‍കി യുവാവിനെ കുടുക്കിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍; 3 പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: ഹാഷിഷ് ഓയിലുമായി യുവാവ് ഖത്തറിലെ ജയിലിലായ സംഭവവുമായി ബന്ധപ്പെട്ട് ചതിയില്‍ കുടുക്കിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസിലെ അഹമദ് കബീറാ(24)ണ് അറസ്റ്റിലായത്. അണങ്കൂര്‍ മഹബൂബ് റോഡിലെ മുനീര്‍ അഹമ്മദാ(21)ണ് ഖത്തറിലെ ജയിലില്‍ കഴിയുന്നത്. മരുന്നാണെന്ന് പറഞ്ഞ് ചില സുഹൃത്തുക്കള്‍ മുനീറിനെ ഏല്‍പ്പിച്ച പൊതിയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയതായും ഇതേ തുടര്‍ന്നാണ് ഖത്തറില്‍ ജയിലിലായതെന്നും കാട്ടി പിതാവ് പി.എച്ച് അബ്ദുല്ല നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐ ബി.എസ് ഭവീഷ്, എ.എസ്.ഐ ഗോപാലകൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. മറ്റു മൂന്നുപേരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ മാസം 23നാണ് മുനീര്‍ അഹമദ് കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ പൊതിയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …