Monday , June 25 2018
Breaking News
KMCC

കഞ്ചാവ് മാഫിയകളെ തൂത്തെറിയാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം

ദോഹ: വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ പോലും കാര്‍ന്നു തിന്നുന്ന കഞ്ചാവ് മാഫിയകളെ പിഴുതെറിയാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഖത്തര്‍ കെ എം സി സി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അറിവ് നേടാനായ് വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികളില്‍ പലരും കഞ്ചാവ് മാഫിയകളുടെ പിടിയിലാണ്.ഇതിന് .വേണ്ടി ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും, പോലിസ് ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് പ്രതിവിധി കണ്ടെത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഗ്രീന്‍ ചില്ലി റസ്റ്റോറന്റ ഹാളില്‍ ചേര്‍ന്ന യോഗം കെ എം സി സി മുന്‍ ജില്ലാ ജന:സക്രട്ടറി ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫില്ലി അദ്യക്ഷത വഹിച്ചു.റഫീഖ് കുന്നില്‍, ശാഫി മാടന്നൂര്‍, ബഷീര്‍ സ്രാങ്ക്, ജാഫര്‍ പള്ളം, അഷ്‌റഫ് കുളത്തുംകര, സാബിത്ത് തുരുത്തി, സിദ്ദീഖ് ഷര്‍ഖി, ഷാക്കിര്‍ കാപ്പി, ഷംനാസ് എന്നിവര്‍ സംസാരിച്ചു. ശഫീഖ് ചെങ്കളം സ്വാഗതവും ബഷീര്‍ കെ എഫ് സി നന്ദിയും പറഞ്ഞു

RANDOM NEWS

Bahrain

വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് താമസാനുമതി നല്‍കാനൊരുങ്ങി ബഹ്റൈന്‍

മനാമ: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ …