Thursday , May 24 2018
Breaking News
Qatar

ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി ; ലുഖ്മാന്‍ പ്രസി, സാദിഖ് ജന. സെക്ര

ഖത്തര്‍: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, എം.ടി.പി മുഹമ്മദ് കുഞ്ഞി, ആദം കുഞ്ഞി, എം.വി ബഷീര്‍, മജീദ് ചെമ്പരിക്ക, ടി.സി.എ സലാം, കെ.എസ് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സിദീഖ് മണിയന്‍പാറ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ സംസ്ഥാന സെക്രട്ടറി ജാഫര്‍ തയ്യില്‍, റഹീസ് പെരുമ്പ, ഷാനവാസ് കോഴിക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ലുഖ്മാനുല്‍ ഹക്കീം കാസര്‍കോട് (പ്രസി), കെ.എസ് അബ്ദുല്ല ഉദുമ, ഇബ്രാഹിം പെര്‍ള മഞ്ചേശ്വരം, ഹാരിസ് എരിയാല്‍ കാസര്‍കോട്, അഷ്റഫ് പടന്ന തൃക്കരിപ്പൂര്‍ (വൈസ്. പ്രസി), സാദിഖ് പാക്യാര ഉദുമ (ജന. സെക്ര), സിദീഖ് മണിയംപാറ മഞ്ചേശ്വരം, സമീര്‍ ഉടുമ്പുന്തല തൃക്കരിപ്പൂര്‍, മൊയ്തീന്‍ ആദൂര്‍ കാസര്‍കോട്, അന്‍വര്‍ തായന്നൂര്‍ കാഞ്ഞങ്ങാട് (ജോ. സെക്ര), നാസര്‍ കൈതക്കാട് തൃക്കരിപ്പൂര്‍ (ട്രഷ).

RANDOM NEWS

qATAR

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

ദോഹ : ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് …