Tuesday , April 23 2019
Breaking News
KMCC

പി.ബി. അബ്ദുല്‍ റസാഖ് സാഹിബ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക ഖത്തര്‍ കെഎംസിസി

ദോഹ : ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം , ചെങ്കള പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പി. ബി അബ്ദുല്‍ റസാഖ് സാഹിബ് അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസും നടത്തി.

മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു.
പേരും പ്രശസ്തിക്കുമപ്പുറം സേവനമാണു പൊതുപ്രവര്‍ത്തനം എന്ന് വരച്ചുകാട്ടുമാറു തന്റെ ജീവിതം തന്നെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക നല്‍കികൊണ്ട് ജീവിതം മുന്നോട്ട് നയിച്ച വ്യക്തിത്വത്തമാണ് പി ബി അബ്ദുല്‍ റസാഖ് ഹാജിയുടേതെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി അനുസ്മരിച്ചു. ജില്ലാ ആക്ടിങ് പ്രസിഡണ്ട് കെ എസ് അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. സാദിഖ് പാക്യാര, ഹാരിസ് എരിയാല്‍ , ഇബ്രാഹിം പെര്‍ള , മൊയ്ദീന്‍ ആദൂര്‍, റസാഖ് കല്ലേറ്റി, മൊയ്ദു ബേക്കല്‍ , നൂറുദ്ധീന്‍ , ആദംകുഞ്ഞി തളങ്കര , ഷാനിഫ് പൈക്ക , ഫൈസല്‍ ഫില്ലി ,അബ്ദുല്‍റഹിമാന്‍ എരിയാല്‍,യൂസുഫ് മാര്‍പാനടുക്ക എന്നിവര്‍ അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ സ്വാഗതവും നൗഷാദ് പൈക്ക നന്ദിയും പറഞ്ഞു

RANDOM NEWS

Prime-Minister

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി

ദുബായ്: യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള …