Saturday , January 25 2020
Breaking News

ഖത്തറിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ്; മലയാളികള്‍ ഉള്‍പ്പെടെ 75ഓളം പേരില്‍നിന്ന് പണം തട്ടിയതായി പരാതി

ദോഹ: ഖത്തറിലെ വിവിധ പ്രൊക്ടുകളിലേക്കെന്ന പേരില്‍ ചെന്നൈ ആസ്ഥാനമാക്കി വ്യാജ റിക്രൂട്‌മെന്റ് നടത്തി പണം തട്ടിയതായി പരാതി. ഖത്തറില്‍ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സെപ്രോടെക് കമ്പനിയുടെ പേരില്‍ തട്ടിപ്പുകാര്‍ നടത്തിയ റിക്രൂട്ട്‌മെന്റില്‍ കുടുങ്ങിയത് മലയാളികളടക്കം എഴുപത്തിയഞ്ചോളം പേരാണ്. തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ നിയമ നപടി സ്വീകരിക്കുമെന്ന് സെപ്രോടെക് കമ്പനി അധികൃതര്‍ അറിയിച്ചു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എവിഎം എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് സെപ്രോടെകിന്റെ പേര് ദുരുപയോഗം ചെയ്ത് ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. ജൂലൈ 5,6,7, തിയ്യതികളില്‍ കമ്പനിയുടെ വിവിധ തസ്തികകളിലേക്കായി ചെന്നൈ ബാലാജി നഗറിലുള്ള പാടി ടൈറ്റസ് ടെക് സ്‌കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് ഇന്റര്‍വ്യൂവിനായി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരുന്നത്. ഇന്റര്‍വ്യൂ വിജയിച്ചവരില്‍ നിന്ന് പാസ്‌പോര്‍ട്ടും മെഡിക്കല്‍ പ്രാഥമിക പരിശോധനയക്ക് 3000 രൂപയും ഇവര്‍ വാങ്ങി. വിസ ആവശ്യത്തിനെന്ന പേരില്‍ 65000 രൂപയും ആവശ്യപ്പെട്ടു.

ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ശേഷം ചെന്നൈയിലും കേരളത്തിലുമുള്ള ഉദ്യോഗാര്‍ഥികള്‍ ഖത്തറിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും മുഖേന സെപ്രോടെക് കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഇവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് സെപ്രോടെക് കമ്പനി അധികൃതര്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസി, ലേബര്‍ ഡിപാര്‍ട്ട്‌മെന്റ്, ചെന്നൈ പോലിസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് കമ്പനി പരാതി നല്‍കി കഴിഞ്ഞതായി ബിസിനസ് ഡവലപ്‌മെന്റ്
മാനേജര്‍ സുജിത് ഗോപിനാഥ്, എച്ച് ആര്‍ ഇന്‍ചാര്‍ജ് ശരത് സാബു എന്നിവര്‍ അറിയിച്ചു.
രാജു എന്നയാളാണ് തട്ടിപ്പിന് നേതൃത്വം കൊടുത്തതെന്നും ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയ പണവും പാസ്‌പോര്‍ട്ടും ഇതുവരെ തിരിച്ചുകൊടുത്തില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സെപ്രോടെക് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ തൊഴിലാളികളെ നല്‍കുന്ന സെപ്രോടെക് കമ്പനി ഇന്ത്യയി
ലെ വിവിധ നഗരങ്ങളില്‍ നേരത്തേ ഇന്റര്‍വ്യൂ നടത്തിയിരുന്നു. അതിലൂടെ ഈ പേര് പരിചതമായതിനാലാവാം തട്ടിപ്പുകാര്‍ സെപ്രോടെകിന്റെ പേരില്‍ റിക്രൂട്ട്മന്റ് നടത്തിയതെന്ന് കമ്പനി വ്യക്തമാക്കി.

RANDOM NEWS

ഗള്‍ഫ് മേഖലയിലെ യു.എസിന്റെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിന്‍വാങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്ക മറുപടിയും …