Tuesday , December 12 2017
Breaking News
Qatar

ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വദേശത്ത് സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന

ദോഹ: ജോലിക്കായി ഖത്തറിലേക്ക് എത്തുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സ്വദേശത്ത് ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താനായി പുതിയ സംവിധാനം നാല് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

ജോലിക്കായി എത്തുന്നവര്‍ക്ക് സ്വദേശത്ത് വെച്ചു തന്നെ മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴില്‍ മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. വിരലടയാളം ഉള്‍പ്പെടെയുള്ള പരിശോധനയും തൊഴില്‍ കരാര്‍ ഒപ്പിടുന്നതും നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കണം. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ടൂണീഷ്യ, ബംഗ്ലാദേശ്, ഇന്‍ഡോനീഷ്യ എന്നീ എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ നടപടി പ്രാബല്യത്തിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രമുള്ളത്. അടുത്ത നാല് മാസത്തിനുള്ളില്‍ പുതിയ നടപടി പ്രാബല്യത്തിലാകും. ശ്രീലങ്കയിലെ കൊളംബോയിലാണ് നടപടിക്ക് തുടക്കമിടുക. പ്രാരംഭത്തില്‍ എട്ട് രാജ്യങ്ങളിലാണ് തുടങ്ങുന്നതെങ്കിലും പിന്നീട് മുഴുവന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സിംഗപ്പൂര്‍ ആസ്ഥാനമാക്കിയുള്ള സ്ഥാപനത്തിന്റെ പങ്കാളിത്തതോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതു സംബന്ധിച്ചുള്ള കരാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒപ്പുവെച്ചു.

RANDOM NEWS

Manmohan-singh

പാക് പ്രസ്താവന; പ്രധാനമന്ത്രി മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് …