Thursday , July 18 2019
Breaking News
football

ഗോളടിച്ച് റാഫി; സ്റ്റേഡിയത്തില്‍ അഭിമാന പുളകിതരായി കാസര്‍കോട്

football

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍2ല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫി ഗോള്‍ നേടിയപ്പോള്‍ കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അഭിമാനം കൊണ്ട് പുളകിതരായത് കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട്ട് നിന്ന് ഇന്നലെ നിരവധി പേര്‍ കളി കാണാനെത്തിയിരുന്നു. സ്റ്റേഡിയത്തിലെ സിമന്റ് പടവുകളില്‍ ആര്‍ത്തുലച്ച കാണികളില്‍ കാസര്‍കോട്ടുകാരുടെ ശബ്ദം വേറിട്ട് തന്നെ കേള്‍ക്കാമായിരുന്നു. ‘ഞങ്ങളുടെ സ്വന്തം റാഫി, നീ ഞങ്ങളുടെ അഭിമാനം…’ എന്ന് ആര്‍ത്ത് വിളിച്ച് കാസര്‍കോട്ടുകാര്‍ ഗാലറിയില്‍ നൃത്തം വെച്ചപ്പോള്‍ കേരളാ ടീമിന്റെ ബ്രാന്റ് അംബാസിഡര്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലാം ആസ്വദിച്ച് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗവും കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടുമായ കെ.എം ഹാരിസ് ഉത്തരദേശത്തോട് പറഞ്ഞു. കളിയുടെ 68ാം മിനുട്ടിലാണ് മനോഹരമായൊരു ഹെഡ്ഡറിലൂടെ റാഫി ഗോള്‍ നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

RANDOM NEWS

Brazil

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് ബ്രസീല്‍

റിയോ ഡി ജനീറോ: മാറക്കാനയുടെ മനമുരുകിയ പ്രാര്‍ഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വര്‍ഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒന്‍പതാം …