Wednesday , August 21 2019
Breaking News
Rahul-Gandhi

വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ തിരിച്ചുപിടിക്കും -രാഹുല്‍

ദുബായ് : അസഹിഷ്ണുത മൂലവും രാഷ്ട്രീയ കാരണങ്ങളാലും വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടു ദിവസത്തെ യു.എ.ഇ. പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരന്നു അദ്ദേഹം. ഒരിക്കല്‍പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞിലെങ്കിലും മോദിയെയും ബി.ജെ.പി. സര്‍ക്കാരിനെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ വൈകീട്ട് സന്ദര്‍ശിച്ച കാര്യം എടുത്തു പറഞ്ഞായിരുന്നു ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിയിലേക്ക് രാഹുല്‍ കടന്നത്. മനുഷ്യത്വവും സഹിഷ്ണുതയുമാണ് ദുബായ് ഭരണാധികാരിയില്‍ കണ്ട ഏറ്റവും നല്ല സ്വഭാവഗുണം. യു.എ.ഇ.ക്ക് ഇത് സഹിഷ്ണുതാവര്‍ഷമാണ്. എന്നാല്‍, ഇന്ത്യയില്‍ സഹിഷ്ണുത ഇല്ലാത്ത അവസ്ഥയും. അത് വീണ്ടെടുക്കലാകും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരാളുടെ തീരുമാനമല്ല ഒരു രാജ്യത്തെ ഭരിക്കേണ്ടത്. ബഹുസ്വരതയുടെ കൂട്ടായ്മയായിരിക്കണം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത്.

ജനങ്ങളുടെ ശബ്ദത്തിന് വിലകൊടുക്കാതെ, അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖംകൊടുക്കാതെ ഒരു ഭരണാധികാരിക്ക് രാജ്യത്തെ നയിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ഈ അവസ്ഥയ്ക്ക് കോണ്‍ഗ്രസ് മാറ്റം കുറിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയെ ഈ നിലയില്‍ എത്തിച്ച പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. നിങ്ങളുടെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള സംവിധാനം കോണ്‍ഗ്രസ് ഉണ്ടാക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ്മുക്ത ഭാരതത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നത് ബി.ജെ.പി.മുക്ത ഭാരതം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. എല്ലാ വിഭാഗത്തിന്റെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കാവുന്ന ഇന്ത്യയാണ് ഞങ്ങളുടെ സ്വപ്‌നം.

വിഭജിക്കപ്പെട്ട ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. നേട്ടങ്ങളും ഉണ്ടാക്കാനാവില്ല. കാര്‍ഷികരംഗത്തെ രണ്ടാം ഹരിത വിപ്ലവവും വര്‍ഗീസ് കുര്യന്‍ കൊണ്ടുവന്നത്. 2019 തിരഞ്ഞെടുപ്പില്‍ നാം വിജയിക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ സംശയമേ വേണ്ട. പ്രവാസികളുടെ ശബ്ദം ഇന്ത്യ ഉള്‍ക്കൊള്ളും. അധികാരത്തില്‍ എത്തിയാലുടന്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

വന്‍ ജനാവലിയാണ് രാഹുല്‍ഗാന്ധിയെ കാണാന്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. വലിയൊരു ഭാഗം മലയാളികളുള്‍പ്പെടുന്ന ജനക്കൂട്ടം സംഘാടകരുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. രാഹുലിന്റെ പ്രസംഗത്തിലുടനീളം അവര്‍ ഹര്‍ഷാരവം തീര്‍ത്തു.

RANDOM NEWS

Manjuwarier

പ്രളയം: മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന …