Tuesday , April 23 2019
Breaking News
Rahul

റഫാല്‍: ജയിലില്‍ പോകേണ്ടി വരുമോയെന്ന് മോദി ഭയക്കുന്നു രാഹുല്‍ഗാന്ധി

റായ്ഗഞ്ച് (പശ്ചിമബംഗാള്‍): റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടന്നാല്‍ ജയിലില്‍ പോകേണ്ടി വരുമോയെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിയുന്നതെന്ന് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയശേഷം റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മോദി അടക്കമുള്ളവരെ അഴിക്കുള്ളിലാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാത്തതിന്റെ പേരില്‍ ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ അദ്ദേഹം വിമര്‍ശം ഉന്നയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന മമതയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് രാജ്യത്ത് മുഴുവന്‍ മത്സരിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെപ്പോലെയല്ല. അവര്‍ നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്നാല്‍  ബിജെപിയുമായി കോണ്‍ഗ്രസ് ഒരുകാലത്തും കൂട്ടുകൂടിയിട്ടില്ല. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം മമത പാലിച്ചില്ല.

നീരവ് മോദി,മെഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയവരെ തനിക്ക് ഭയമില്ല. ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുന്നതിനുള്ള തുക രാജ്യത്തെ കൊള്ളയടിച്ച അത്തരം വ്യവസായികളില്‍നിന്ന് കണ്ടെത്തും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരും കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടിവന്നത്.
കാര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിന് പകരം മോദി അതിസമ്പന്നരുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും
ഛത്തീസ്ഗഢിലെയും കര്‍ഷകരുടെ കടങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എഴുതിത്തള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RANDOM NEWS

---

മേല്‍പറമ്പില്‍ ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി; ഒഴിവായത് വന്‍ ദുരന്തം

മേല്‍പ്പറമ്പ്: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്ക് കാരണമായി. ഞായറാഴ്ച രാവിലെ 10 മണിയോടെ മേല്‍പ്പറമ്പിലാണ് സംഭവം. …