Thursday , February 20 2020
Breaking News

കഠിനാധ്വാനവും സമര്‍പ്പണവും അവളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി, ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍

ന്യൂഡല്‍ഹി: വയനാട്ടില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി.കേരളത്തില്‍ ഗോത്ര വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് ശ്രീധന്യയെന്ന രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ശ്രീധന്യയുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് അവളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ശ്രീധന്യയെയും അവളുടെ മാതാപിതാക്കളെയും അഭിനന്ദിക്കുന്നതായും കരിയറില്‍ വിജയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു.

ഇത്തവണ ലോകസഭയിലേക്ക് വടനാട് മണ്ഡലത്തില്‍ നിന്നുകൂടി രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ട്. ഈ പശ്ചാത്തതലത്തിലാണ് ട്വീറ്റ്. വ്യാഴാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാമത് റാങ്കാണ് ശ്രീധന്യയ്ക്ക്. വെള്ളിയാഴ്ചയാണ് യുപിഎസ്സി സിവില്‍ സര്‍വീസ് ഫലങ്ങള്‍ പുറത്തുവിട്ടത്. വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ളയാളാണ് ശ്രീധന്യ. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു.

RANDOM NEWS

സൂര്യതാപം, സൂര്യാഘാതം: ജാഗ്രത പാലിക്കണം

കാസര്‍കോട് : ജില്ലയില്‍ ചൂടുകൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ …